HOME
DETAILS

പാലം നിര്‍മാണത്തില്‍ കൃത്രിമം കാട്ടിയെന്ന്; പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്

  
backup
April 10 2017 | 18:04 PM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%83%e0%b4%a4


നെടുങ്കണ്ടം: കല്ലാറില്‍ പുതുതായി പാലം നിര്‍മിച്ചപ്പോള്‍ സമീപവാസികളുടെ കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ കൃത്രിമം കാട്ടിയതായി ആക്ഷേപം. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തി.
ചേമ്പളത്തേക്കു തിരിയുന്ന ജങ്ഷനിലെ കടകള്‍ക്കുവേണ്ടിയാണ് പാലത്തിന്റെ അവസാനഭാഗത്ത് വീതി കുറച്ചത്. ഇവിടെ പാലത്തിന്റെ വീതിയും കഴിഞ്ഞുവേണം ഓട നിര്‍മിക്കാന്‍. എന്നാല്‍ കെട്ടിട ഉടമകളെ സഹായിക്കാന്‍ ഈ ഭാഗത്ത് പാലത്തിന്റെ ഉള്ളിലേക്കു കയറ്റി റോഡില്‍ നിന്ന് ഓട നിര്‍മിക്കുകയാണുണ്ടായത്. ഇതോടെ ചേമ്പളത്തുനിന്ന് വരുന്ന റോഡിന്റെ വീതി കുറഞ്ഞു. നെടുങ്കണ്ടത്തു നിന്ന് എത്തുന്ന ഭാഗത്തും നിയമാനുസരണം ഓട നിര്‍മിച്ചാല്‍ പലരുടെയും ഭൂമി നഷ്ടമാവും.
 ഇതും ഒഴിവാക്കാനാണ് നിര്‍മാണത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ കൃത്രിമം കാട്ടിയത്. പാലത്തിന്റെ വീതിക്ക് അനുസരിച്ച് ഇരുഭാഗത്തും റോഡിനു വീതി കുറയാന്‍ ഇതു കാരണമാവും. അതോടൊപ്പം ഇരുഭാഗത്തു നിന്നു ഒലിച്ചുവരുന്ന വെള്ളം കൃത്യമായി ഒലിച്ചുപോവാതെ വെള്ളക്കെട്ടിനും കാരണമാവും.
അഴിമതിഅവസാനിപ്പിക്കണമെന്നും കൃത്യമായ അളവില്‍ റോഡിനു വീതിയെടുത്ത് വശങ്ങളില്‍ ഓടനിര്‍മിക്കണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ രംഗത്തുവന്നത്. പ്രതിഷേധം ശക്തമായതോടെ അധികൃതര്‍ എത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. പ്രശ്‌നത്തിന് അടിയന്തര പരിഹാരം കണ്ടില്ലെങ്കില്‍ പ്രക്ഷോഭപരിപാടികളുമായി രംഗത്തുവരാനാണു നാട്ടുകാരുടെ തീരുമാനം.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  a minute ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  6 minutes ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  an hour ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 hours ago