മാധ്യമ ്രപവര്‍ത്തകരുടെ മുന്‍പില്‍ ഡി.ജി.പി 'വീണു'
കൊച്ചി: രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും മറ്റും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മുന്‍പില്‍ വീഴാറുണ്ട്. ചിലര്‍ ചോദ്യക്കെണിയില്‍ വീഴാതിരിക്കാന്‍ പതിനെട്ടടവും പയറ്റാറുമുണ്ട്.
എന്നാല്‍, സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ 'വീണത്' മാധ്യമ പ്രവര്‍ത്തകരുടെ മുന്‍പില്‍തന്നെ. ദൃശ്യമാധ്യമങ്ങളുടെ കേബിള്‍ വയറുകളാണ് സംസ്ഥാന പൊലിസ് മേധാവിക്ക് കുരുക്ക് തീര്‍ത്തത്.
ഇന്നലെ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടന്ന കേരള പൊലിസ് സര്‍വീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിനെത്തിയപ്പോഴാണ് സംഭവം.
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ പ്രസംഗിച്ച് പുറത്തുവന്ന ബെഹ്‌റയെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞു. ചില മലയാളി യുവാക്കള്‍ ഐ.എസില്‍ ചേരാന്‍ വിദേശത്തേക്ക് കടന്നെന്ന വാര്‍ത്തകളുടെ നിജസ്ഥിതി അറിയാനായിരുന്നു മാധ്യമങ്ങള്‍ ചാനല്‍ ക്യാമറുകളുമായി ഡി.ജി.പിയെ വളഞ്ഞത്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ ഡി.ജി.പി കണ്‍വന്‍ഷന്‍ സെന്ററിലേക്കു നടന്നു പോകുമ്പോഴാണ് ചാനല്‍ കാമറകളുടെയും മൈക്കിന്റെയും കേബിള്‍ വയറുകളില്‍ കാല്‍ കുടുങ്ങിവീണത്.
വീഴുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരില്‍ ചിലര്‍ തന്നെ ഡി.ജി.പിക്ക് സഹായവുമായി എത്തി. അതിനാല്‍, നിലത്തുവീണു പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അസാധാരണമായി ഒന്നും സംഭവിക്കാത്ത മട്ടില്‍ അദ്ദേഹം സമ്മേളന ഹാളിലേക്ക് പോവുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."