HOME
DETAILS

വലിയങ്ങാടിയില്‍ 'ആശ്വാസത്തണല്‍'

  
backup
March 07 2019 | 03:03 AM

%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8

കോഴിക്കോട്: ഇനി വലിയങ്ങാടിയിലെത്തുന്നവര്‍ വെയിലും മഴയും കൊള്ളേണ്ടി വരില്ല... വെയിലില്‍ നിന്നും മഴയില്‍ നിന്നും തൊഴിലാളികള്‍ക്കും വാഹനങ്ങള്‍ക്കും സംരക്ഷണമൊരുക്കുക എന്ന ലക്ഷ്യത്തോടെ മേല്‍ക്കൂര സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ക്ക് വലിയങ്ങാടിയില്‍ തുടക്കമായി. പ്രവൃത്തിയുടെ ശിലാസ്ഥാപനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് അധ്യക്ഷയായി.  സൗത്ത് ബീച്ച് മുതല്‍ റെയില്‍വേ സ്റ്റേഷന്‍ നാലാം പ്ലാറ്റ് ഫോമിന് സമീപം വരെ 800 മീറ്റര്‍ ദൂരത്തിലാണ് മേല്‍ക്കൂര നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ 120 മീറ്ററിലാണ് മേല്‍ക്കൂര സ്ഥാപിക്കുക. 18 സ്റ്റീല്‍ പൈപ്പുകള്‍ സ്ഥാപിച്ച് കമാനാകൃതിയില്‍ അലുമിനിയം ഷീറ്റ് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. മേല്‍ക്കൂരയ്ക്ക് അഞ്ചരമീറ്റര്‍ ഉയരവും ഏഴുമീറ്റര്‍ വീതിയുമുണ്ടാകും. വെളിച്ചവും കാറ്റും കടക്കാവുന്ന രീതിയിലാണ് നിര്‍മാണം. കൂടാതെ ചൂട് കുറയ്ക്കാന്‍ മേല്‍ക്കൂരയില്‍ വൈദ്യുതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഫാനുകളും സ്ഥാപിക്കും.  75 ലക്ഷം രൂപ ചെലഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാംഘട്ടത്തിന് ശേഷം ഫണ്ട് ലഭിക്കുന്ന മുറക്ക് അടുത്തഘട്ടം മേല്‍ക്കൂര സ്ഥാപിക്കും. 500ഓളം കടകളും 2,500ഓളം തൊഴിലാളികളുമുള്ള വലിയങ്ങാടി മുഴുവനായും മേല്‍ക്കൂര സ്ഥാപിക്കാന്‍ മൂന്നരക്കോടിയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കനത്ത ചൂടുകാലത്തും ഏറെ ദുരിതം സഹിച്ചായിരുന്നു ചുമട്ട് തൊഴിലാളികള്‍ ഇവിടെ കയറ്റിറക്കുമതി നടത്തുന്നത്.
ചടങ്ങില്‍ കോര്‍പറേഷന്‍ മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.വി ലളിതപ്രഭ, കൗണ്‍സിലര്‍ ജയശ്രീ കീര്‍ത്തി, വിവിധ ട്രേഡ് യൂനിയനുകളെ പ്രതിനിധീകരിച്ച് കുഞ്ഞാദുക്കോയ, ബഷീര്‍, മോഹനന്‍, സുല്‍ഫി, പി. മൊയ്തീന്‍ സാഹിബ്, നാസര്‍, ജോസഫ് വല്ലപ്പാട്ട്, വാസുദേവന്‍, സമീര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ മുഹമ്മദ് ബഷീര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ; നാഷനൽ ഓപൺ സ്കൂ‌ളിങ്,പ്രവാസികൾക്ക് കഴുത്തറപ്പൻ ഫീസ്

uae
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; പിപി ദിവ്യക്കെതിരെ കണ്ണൂര്‍ കളക്ട്രേറ്റ് ജീവനക്കാരുടെ മൊഴി

Kerala
  •  2 months ago
No Image

വയനാട് ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ സംസ്‌കാരത്തിന് ചെലവാക്കിയത് 19.67 ലക്ഷം

Kerala
  •  2 months ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍മന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ സത്യേന്ദ്ര ജെയിന് ജാമ്യം

National
  •  2 months ago
No Image

അര്‍ദ്ധ സെഞ്ച്വറിയുമായി രോഹിതും, വിരാടും, സര്‍ഫറാസും; ചിന്നസ്വാമിയില്‍ ഇന്ത്യ പൊരുതുന്നു

Cricket
  •  2 months ago
No Image

യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ് 

International
  •  2 months ago
No Image

പത്തുദിവസ പര്യടനം; പ്രിയങ്ക ഗാന്ധി 23 ന് വയനാട്ടിലെത്തും

Kerala
  •  2 months ago
No Image

സര്‍ക്കാര്‍ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് മന്ത്രി എം.ബി രാജേഷ്

Kerala
  •  2 months ago
No Image

പാലക്കാട് കാറിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  2 months ago
No Image

സംസാരിച്ചത് സദുദ്ദേശത്തോടെ; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി

Kerala
  •  2 months ago