HOME
DETAILS
MAL
എയര്‍ ഇന്ത്യക്ക് ഖത്തര്‍ അനുമതി നിഷേധിച്ചെന്ന വാര്‍ത്ത തള്ളി കേന്ദ്രം
backup
May 12 2020 | 04:05 AM
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിന് ഖത്തര്‍ അനുമതി നിഷേധിച്ചെന്ന വാര്‍ത്ത തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഞായറാഴ്ച വിമാനം റദ്ദാക്കിയത് സാങ്കേതിക കാരണങ്ങളാലാണെന്നും പറക്കല്‍ സമയത്തിലടക്കം വന്ന കാലതാമസം വിമാനം റദ്ദാക്കാന്‍ കാരണമായെന്നും വിദേശ കാര്യമന്ത്രാലയം പറഞ്ഞു.
അനുമതിയില്ലെങ്കില്‍ ഞായറാഴ്ച റദ്ദാക്കിയ വിമാനം ചൊവ്വാഴ്ചത്തേക്ക് പുനക്രമീകരിച്ചത് എങ്ങനെയെന്നാണ് എന്നും അധികൃതര്‍ ചോദിച്ചു.
ഖത്തറിന്റെ എതിര്‍പ്പുണ്ടെങ്കില്‍ റദ്ദാക്കിയ സര്‍വിസ് അപ്പോള്‍ തന്നെ പുനക്രമീകരിക്കാന്‍ കഴിയുമോയെന്ന വാദവും കേന്ദ്രം ഉന്നയിച്ചു.എയര്‍ ഇന്ത്യാ വിമാനത്തിന് ഞായറാഴ്ച ഖത്തര്‍ അനുമതി നിഷേധിച്ചിരുന്നു.
ഇതേ കേന്ദ്രസര്‍ക്കാര്‍ ഖത്തര്‍ വ്യോമയാന മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചതിനാലാണെന്നായിരുന്നു റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."