HOME
DETAILS
MAL
ജില്ലാ പഞ്ചായത്ത് പരിപാടികള്‍ പ്രഹസനമകുന്നു: പ്രതിപക്ഷം
backup
April 10 2017 | 19:04 PM
ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ പരിപാടികള്‍ കൂടിയാലോചനയില്ലാതെയും കൃത്യമായ അറിയിപ്പില്ലാതെയും നടത്തുകയാണെന്ന് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ജോണ്‍ തോമസ്, സെക്രട്ടറി എ.ആര്.കണ്ണന് എന്നിവര്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ തവണത്തെ മെറിറ്റ് അവാര്‍ഡ് വിതരണമാണ് ഇപ്പോള്‍ നടന്നത്. ജില്ലയില്‍ നാലു മന്ത്രിമാരും സംസ്ഥാന പ്രതിപക്ഷ നേതാവും എം.പിമാരും എം.എല്‍.എമാരും ഉണ്ടായിട്ടും ഒരു മന്ത്രിയ്ക്കായി മാത്രം പരിപാടികള്‍ ക്രമീകരിക്കുന്ന രീതിയാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതി കാട്ടുന്നത്.
ജനകീയ പങ്കാളിത്തം ഉറപ്പാക്കി, കൂട്ടുത്തരവാദിത്തത്തോടെ നടക്കേണ്ട ജില്ലാ പഞ്ചായത്തിന്റെ പരിപാടികള്‍ രാഷട്രീയവല്ക്കരിക്കുന്നത് ശരിയല്ലെന്നും യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."