പകല്‍വീട് നിര്‍മാണം പൂര്‍ത്തിയായി; ഒത്തുകൂടാന്‍ ഇനിയും കാത്തിരിക്കണം
പൂച്ചാക്കല്‍: ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെ പകല്‍വീട് നിര്‍മാണം പൂര്‍ത്തിയായിട്ട് വര്‍ഷങ്ങളായിട്ടും തുറന്നുകൊടുക്കാന്‍ നടപടിയില്ലെന്ന് ആരോപണം. 2013 2014സാമ്പത്തികവര്‍ഷത്തെ പദ്ധതിയിലാണ് പകല്‍വീട് പദ്ധതി ഉള്‍പ്പെടുത്തി പഞ്ചായത്ത് വളപ്പില്‍ നിര്‍മാണം ആരംഭിച്ചത്.അഞ്ചോളം മുറികളും വരാന്തയും മറ്റു സൗകര്യങ്ങളുമായി 2015ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി.
10.50 ലക്ഷം രൂപയാണ് ചെലവ്. കെട്ടിട നിര്‍മാണത്തിനു ശേഷമുള്ള വൈദ്യുതികരണ, പ്ലമ്പിങ് ജോലികള്‍ ഏറെ വൈകിയാണ് നടന്നത്.പ്ലമ്പിങ് ജോലികള്‍ ഇനിയും പൂര്‍ണമായിട്ടില്ല. വീട്ടില്‍ ഉപയോഗിക്കാനുള്ള മേശ,കട്ടില്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും എത്തിച്ചിട്ടില്ല. ഇതിനെല്ലാം പദ്ധതിയുണ്ടെങ്കിലും അത് നടപ്പാക്കുന്നത് വൈകുന്നെന്നാണ് ആരോപണം.
ഗ്രാമപഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് ദിവസവും പകല്‍ ഒന്‍പതു മുതല്‍ അഞ്ചുവരെ ഒത്തുകൂടുന്നതിനാണ് പകല്‍വീട്. വയോജനങ്ങള്‍ക്ക് ഇരിക്കാനും കിടക്കാനും ഭക്ഷണം കഴിക്കാനും വായിക്കാനും ക്ലാസുകള്‍ ശ്രവിക്കാനും വ്യായാമങ്ങളും വിനോദങ്ങളും ചെയ്യാനുമൊക്കെയുള്ള സൗകര്യങ്ങളാണ് പകല്‍വീട്ടിലുള്ളത്.
നിര്‍മാണനടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി പകല്‍വീട് തുറന്നുകൊടുക്കണമെന്നാണ് നാടിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."