അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം 28 മുതല്‍
കൊച്ചി: 34ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം 28 മുതല്‍ അമ്പലപ്പുഴയില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപമുള്ള ഗവണ്‍മെന്റ് കോളേജ് മൈതാനത്താണ് സത്രവേദി ഒരുക്കിയിട്ടുള്ളത്. സത്രവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ഭഗവാന്റെ വിഗ്രഹവും വഹിച്ചുള്ള ഘോഷയാത്ര 11ന് ദ്വാരകയില്‍ നിന്നും ആരംഭിക്കും. സത്രത്തിലേക്കുള്ള മൂലഗ്രന്ഥം ശബരിമലയില്‍ നിന്നും കൊടിക്കൂറ ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രത്തില്‍ നിന്നും ധ്വജസ്തംഭം നെയ്യാറ്റിന്‍കരയില്‍ നിന്നും ഘോയാത്രയായി കൊണ്ടുവരും. എല്ലാ ഘോഷയാത്രകളും 28ന് സത്രവേദിയില്‍ സമാപിക്കും. തുടര്‍ന്ന് വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ ലോകസഭ സ്പീക്കര്‍ സുമിത്രാ മഹാജന്‍ സത്രം ഉദ്ഘാടനം ചെയ്യും. വെണ്മണി കൃഷ്ണന്‍ നമ്പൂതിരി, എന്‍.വി.നമ്പ്യാതിരി, മുംബൈ ചന്ദ്രശേഖര വര്‍മ്മ, റ്റി.ആര്‍.രാമനാഥന്‍, ഡോ.എന്‍.ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സത്രനിര്‍വാഹണ സമിതി ചെയര്‍മാന്‍ ബാബു പണിക്കര്‍, ചീഫ് കോഡിനേറ്റര്‍ ടി.ആര്‍ രാജീവ്, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, വര്‍ക്കിംഗ് കണ്‍വീനര്‍ ജി ബാലകൃഷ്ണന്‍, അഖിലഭാരത സത്രസമിതി സെക്രട്ടറി എം.കെ കുട്ടപ്പമേനോന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."