കരിഞ്ചോല ദുരന്തം: മന്ത്രിക്ക് നിവേദനം നല്കി
നാദാപുരം: കട്ടിപ്പാറ കരിഞ്ചോല മലയിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും വീടുകള്‍ പൂര്‍ണമായും തകര്‍ന്ന കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപ വീതം ധനസഹായം നല്‍കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ കമ്മിറ്റി നിവേദനം നല്കി.
കഴിഞ്ഞ ദിവസം തിരുവന്തപുരത്തുവച്ച് മുഖ്യമന്ത്രി, റവന്യു മന്ത്രി, കൃഷി മന്ത്രി, തൊഴില്‍ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കാണ് നിവേദനം നല്‍കിയത്.
കാര്‍ഷിക മേഖലയായ കട്ടിപ്പാറ പഞ്ചായത്തിലുണ്ടായ കൃഷിനാശങ്ങളില് യുദ്ധകാലടിസ്ഥാനത്തില്‍ നടപടികള്‍ കൈക്കൊള്ളണമെന്നും മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും പഞ്ചായത്തില്‍ സ്പെഷല്‍ പാക്കേജ് ഏര്‍പ്പെടുത്തണമെന്നും പുനരധിവാസ പദ്ധതികള്‍ ഉടന്‍ പ്രഖ്യാപിക്കണമെന്നും നിവേദനത്തില്‍ പറയുന്നു.
സ്വതന്ത്ര കര്‍ഷകസംഘം ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഒ.പി മൊയ്തു, നസീര്‍ വളയം, അഹ്മദ് പുന്നക്കല്‍, പി. ബീരാന്‍കുട്ടി, പി.കെ മൊയ്തീന് ഹാജി, സംസ്ഥാന സെ ക്രട്ടറി കെ.കെ അബ്ദുറഹ്മാന്, ടി. ഉബൈദുല്ല എം.എല്‍.എ എന്നിവരടങ്ങിയ സംഘമാണ് നിവേദനം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."