കൃഷി നശിച്ച കര്‍ഷകര്‍ക്ക് മതിയായ നഷ്ട്ടപരിഹാരം നല്‍കണമെന്ന്
കല്‍പ്പറ്റ: കനത്ത മഴകാരണം വെള്ളം കയറി കൃഷി നശിച്ച കര്‍ഷകര്‍ക്ക് മതിയായ നഷ്ട്ടപരിഹാരം നല്‍കണമെന്ന് യൂത്ത്‌ലീഗ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വാഴ, ഇഞ്ചി, കപ്പ തുടങ്ങിയ ഹെക്ടര്‍ കണക്കിന് കൃഷിയാണ് പടിഞ്ഞാറത്തറ, കോട്ടത്തറ, തരിയോട്, മുട്ടില്‍, പൊഴുതന തുടങ്ങിയ പഞ്ചായത്തുകളില്‍ നശിച്ചത്. കൃഷി വകുപ്പ് കണക്കെടുത്ത് നല്‍കുന്ന നാമമാത്ര സഹായം കര്‍ഷകരെ പരിഹസിക്കലാണ്. യഥാര്‍ത്ഥ ചെലവ് കണക്കാക്കി നഷ്ട്ട പരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാവണം. നിലവിലെ കൂലിയും വളങ്ങളുടെ വിലയും കര്‍ഷകന് താങ്ങാനാവാത്തതാണ്. ഇതിനുപുറമെ കര്‍ഷകരുടെ ലോണും ബാധ്യതയായി മാറുകയാണ്. വീണ്ടുമൊരു കര്‍ഷക ആത്മഹത്യ ജില്ലയായി മാറാതിരിക്കാന്‍ ജനപ്രതിനിധികളുടെ അടിയന്തര ഇടപെടല്‍ ഈ മേഖലയിലുണ്ടാവണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. പ്രസിഡന്റ് കേയംതൊടി മുജീബ് അധ്യക്ഷായി. ജനറല്‍ സെക്രട്ടറി സി.ടി. ഹുനൈസ്, ട്രഷറര്‍ ടി.എസ്. നാസര്‍, വൈസ് പ്രസിഡന്റുമാരായ സി.ഇ. ഹാരിസ്, കെ.കെ. മുഹമ്മദലി, ഷാജി കുന്നത്ത്, സെക്രട്ടറിമാരായ എ.കെ. സൈതലവി, സി. ഷിഹാബ് ജൗഹര്‍ പുതിയാണ്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."