HOME
DETAILS
MAL
ദുരിതത്തിലായ തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ സൗജന്യ ടിക്കറ്റ് നൽകുമെന്ന് ബി.പി.എൽ കാർഗോ
backup
May 12 2020 | 20:05 PM
റിയാദ്: ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലായ തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ ബി.പി.എൽ കാർഗോ സൗജന്യ ടിക്കറ്റ് നൽകുന്നു. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായിട്ടാണ് സൗദിയിൽ നിന്നും അർഹരായ 25 പേർക്ക് ടിക്കറ്റ് വിതരണം ചെയ്യുന്നതെന്ന് ബി.പി.എൽ പ്രസിഡന്റ് അബ്ദുൾ ഹമീദ് അൽമുബാറക്ക് പറഞ്ഞു.
വിവിധ പ്രവാസി സംഘടനകളും സ്ഥാപനങ്ങളുമായി ചേർന്നാണ് അർഹരാ യവരെ കണ്ടെത്തുന്നത്. ഇതിനായി റിയാദിൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി, ഒ.ഐ.സി.സി, ദമാമിലെ നവേദയ തുടങ്ങിയ സംഘടനകളുമായി സഹകരിക്കും. ജോലി നഷ്ടപ്പെട്ടവർ, ജയിൽ മോചിതരായി നാട്ടിലേക്ക് മടങ്ങേണ്ടവർ തുടങ്ങി നാട്ടിലെത്താൻ ആഗ്രഹിക്കുന്നവരിൽ നിന്ന് സാമ്പത്തികമായി പ്രയാസപ്പെടുന്നവരെ ഇവർ മുഖേന കണ്ടെത്തും.
കാർഗോ, ഫോർവേഡിംഗ് രംഗത്തുളള ബി.പി.എൽ സാമൂഹിക ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ അതീവ ശ്രദ്ധയാണ് പുലർത്തുന്നത്. കഴിഞ്ഞകാല പദ്ധതികൾ മാധ്യമങ്ങളുമായി പങ്കുവെച്ചിരുന്നില്ല. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ സൗജന്യ ടിക്കറ്റിന് അർഹരായവരെ കണ്ടെത്തുന്നതിനാണ് പൊതുജനങ്ങളെ അറിയിക്കുന്നതെന്നും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ബി.പി.എൽ എന്നും മുന്നിൽ ഉണ്ടാവുമെന്നും കൺട്രി മാനേജർ ജോൺ വർഗ്ഗീസ്, സെൻട്രൽ മാനേജർ മുഹമ്മദ് സുഫിയാൻ എന്നിവർ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."