രണ്ടരക്കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍
കോഴിക്കോട്: രണ്ടര കിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. ഇന്നലെ വൈകിട്ട് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ എഗ്മോര്‍ എക്സ്പ്രസില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷന് എസ്.ഐ ബി.കെ സിജുവിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് മുണ്ടന്പള്ളത്ത് വീട്ടില്‍ തൃത്താല പാലക്കാട് മുസ്തഫ(45)യെ അറസ്റ്റ് ചെയ്തത്.
തമിഴ്നാട്ടിലെ തേനിയില്‍ നിന്നു കടത്തുന്ന കഞ്ചാവ് കോഴിക്കോട്ടെത്തിച്ച് ചെറിയ പാക്കറ്റുകളിലാക്കി വിതരണം ചെയ്യുകയാണ് ഇയാള്‍ ചെയ്യാറെന്നു ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഒരു പൊതി 100 രൂപയ്ക്കാണു വില്‍ക്കുന്നത്. വിപണിയില്‍ ഇതിന് 85,000 രൂപയോളം വിലവരുമെന്നും ഇങ്ങനെ 850ഓളം പാക്കറ്റുകള്‍ ഉണ്ടാക്കാറുണ്ടെന്നും ഇയാള്‍ സമ്മതിച്ചു. ഇയാള്‍ക്കെതിരേ പാലക്കാട്, പട്ടാമ്പി പൊലിസ് സ്റ്റേഷനുകളില്‍ കഞ്ചാവു കേസുകള്‍ നിലവിലുണ്ട്. പട്രോളിങ് സംഘത്തില്‍ എസ്.ഐക്കു പുറമെ സി.പി.ഒമാരായ സാംസണ്, എന്‍.കെ മണി, ആര്.പി.എഫ് എ.എസ്.ഐ സുനില്‍കുമാര്‍, ആര്.പി.എഫ് കോണ്‍സ്റ്റബിള്‍മാരായ പ്രവീണ്‍, അനില്‍കുമാര്‍ എന്നിവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."