മുള്ളന്‍കൊല്ലി പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം
പുല്‍പ്പള്ളി: ജില്ലയില്‍ ഐ.എസ്.ഒ അംഗീകാരമുള്ള അഞ്ചാമത്തെ പഞ്ചായത്തായി മുള്ളന്‍കൊല്ലി.
മാര്‍ച്ചിലാണ് ഐ.എസ്.ഒ അംഗീകാരം മുള്ളന്‍കൊല്ലി പഞ്ചായത്തിന് ലഭിച്ചത്. എടവക, മീനങ്ങാടി, തവിഞ്ഞാല്‍, മേപ്പാടി എന്നീ പഞ്ചായത്ത് ഓഫിസുകള്‍ക്കാണ് ഇതിന് മുമ്പ് ഐ.എസ്.ഒ അംഗീകാരം ലഭിച്ചിട്ടുള്ളത്. പഞ്ചായത്തിലെ ഭൗതിക സാഹചര്യങ്ങള്‍ ഉയര്‍ത്തല്‍, സേവന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം നല്‍കിയത്. ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് മുള്ളന്‍കൊല്ലി വനമൂലികയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോയി ജോണ്‍ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന് കൈമാറി. സെക്രട്ടറി എന്‍.എ ജയരാജന്, പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് എന്‍. സരസ്വതി, ലൈഫ് കോര്‍ഡിനേറ്റര്‍ സിബി ജോസഫ്, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ സിസിലി ചെറിയാന്, മുനീര്‍ ആച്ചിക്കുളത്ത്, പഞ്ചായത്തംഗങ്ങളായ സി.പി വിന്‍സെന്റ്, പി.എ പ്രകാശന്, തോമസ് പാഴുക്കാല, ബിജു പുലക്കുടിയില്‍, റഷീദ പ്രദീഷ്, ജാന്‍സി ജോസഫ്, നിഷാ ശശി, ബിന്ദു ബിജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."