കൊടിഞ്ഞി തിരുത്തിവയലില് അനധികൃത നിര്‍മാണം
തിരൂരങ്ങാടി: കാര്‍ഷിക വയലില്‍ അനധികൃത നിര്‍മാണം നടക്കുന്നതായി പരാതി. കൊടിഞ്ഞി തിരുത്തി പീലിയത്തിനും പൂന്തിരിത്തിക്കും ഇടയിലുള്ള പോത്ത്കുണ്ട് വയലാണ് മണ്ണിട്ട് നികത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നത്.
കരിങ്കല്ലും മെറ്റലും കമ്പിയുമുപയോഗിച്ചാണ് നിര്‍മാണം. ഇത്തവണയും ഇവിടെ പുഞ്ചകൃഷി നടന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പരിസരത്തെ ആള്‍വാസമില്ലാത്ത പൂന്തിരിത്തിയില് കുഴിയെടുത്താണ് മണ്ണ് എത്തിക്കുന്നത്. ഉള്‍പ്രദേശമായതിനാല്‍ ഇവിടുത്തെ അനധികൃത നിര്‍മാണവും മണ്ണിട്ട് നികത്തലും ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.
പ്രദേശത്ത് പഞ്ചായത്തിന്റെ അധിനതയിലുള്ള പോത്ത്കുണ്ട് തോട് കൈയേറിയും നിര്‍മാണങ്ങള്‍ നടക്കുന്നുണ്ട്. പഞ്ചായത്തിലും വില്ലേജിലും നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."