ചങ്ങരംകുളം ഹൈവെ ജങ്ഷനില്‍ ബസ് ബേ വരുന്നു
ചങ്ങരംകുളം: സംസ്ഥാന പാതയില്‍ ചങ്ങരംകുളം ഹൈവേ ജങ്ഷനില്‍ 25 ലക്ഷം രൂപ ചെലവില്‍ ബസ് ബേ വരുന്നു.
ജൂലൈ അവസാന വാരത്തോടെ ഇതിന്റെ പ്രവൃത്തിക്ക് തുടക്കം കുറിക്കും. ഹൈവെ ജങ്ഷനില്‍ തൃശൂര്‍ റോഡില്‍ ഇപ്പോള്‍ നിലവിലുള്ള ബസ് സ്റ്റോപ്പിനു സമീപത്താണ് 70 മീറ്റര്‍ നീളത്തില്‍ ബസുകള്‍ക്ക് കയറിയിറങ്ങാനുള്ള സൗകര്യമൊരുക്കുന്നത്. കുറ്റിപ്പുറം ഭാഗത്തുനിന്ന് വരുന്ന ബസ്സുകളാണ് ഇതുവഴി കയറിയിറങ്ങുന്നത്. ഓരോ നിയോജക മണ്ഡലത്തിന്റെയും വികസനത്തിന്റെ ഭാഗമായി പൊന്നാനി മണ്ഡലത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പി.ഡബ്ലിയു.ഡി ഫണ്ടില്‍ നിന്നാണ് ബസ് ബേ നിര്‍മാണത്തിനുള്ള തുക കണ്ടെത്തിയിട്ടുള്ളത്.
ബസ് ബേ നിര്‍മിക്കുന്ന സ്ഥലത്ത് ഇന്റര്‍ലോക്ക് വിരിക്കും.വെള്ളം ഒഴുകിപ്പോകാനുള്ള ഡ്രൈനേജ്, യാത്രക്കാര്‍ക്ക് ഇറങ്ങിനടക്കാനുള്ള ഫുട്പാത്ത് എന്നിവയും നിര്‍മിക്കും. തൃശൂര്‍ റോഡിലെ ഇപ്പോഴെത്തെ ബസ് സ്റ്റോപ്പ് പൊളിച്ചുമാറ്റി പുതിയ ബസ് വെയിറ്റിങ് ഷെഡ് നിര്‍മിക്കും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ആസ്തിവികസന ഫണ്ടില്‍നിന്ന് 9ലക്ഷം രൂപ ചെലവിലാണ് കാത്തിരിപ്പുകേന്ദ്രം നിര്‍മിക്കുന്നത്. അടുത്ത മാസം അവസാനം നിര്‍മാണം തുടങ്ങും. പൂര്‍ണമായും പി.ഡബ്ലിയു.ഡിയുടെ സ്ഥലത്താണ് ബസ് ബേ നിര്‍മിക്കുന്നത്. ബസ് ബേ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ അനധികൃത കച്ചവട സ്ഥാപനങ്ങള്‍ മുഴുവനും പൊളിച്ചുമാറ്റും. ഇതിനായി കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കി. മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഫണ്ടില്‍ നിന്ന് ചങ്ങരംകുളം സംസ്ഥാന പാതയില്‍ നിന്ന് സണ്‍റൈസ് ആശുപത്രിക്കു മുന്‍വശത്തെ ഡ്രൈനേജ് നിര്‍മാണത്തിന് 25 ലക്ഷം, എട്ടുലക്ഷം ചെലവില്‍ പൊന്നാനി- കുണ്ടുകടവ് ഡ്രൈനേജ് നിര്‍മാണം, ഗുരുവായൂര്‍-ആല്‍ത്തറ റോഡിലെ കലുങ്ക് നിര്‍മാണത്തിന് 10 ലക്ഷം, ഗുരുവായൂര്‍-ആല്‍ത്തറ റോഡ് അറ്റകുറ്റപ്പണിക്ക് അഞ്ച് ലക്ഷം, എടക്കയൂര്‍-വെളിങ്കോട് റോഡിന്റെ അറ്റകുറ്റപ്പണിക്ക് രണ്ടുലക്ഷം തുടങ്ങി മറ്റു പ്രവൃത്തികള്‍ ഉള്‍ക്കൊള്ളുന്നതാണ് പൊന്നാനി മണ്ഡലത്തില്‍ അടുത്തിടെ നടപ്പാക്കാനുള്ള വികസന പ്രവര്‍ത്തനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."