HOME
DETAILS

മങ്ങാട്ടുമുറി സ്‌കൂളിനെ ഹൈടെക്കാക്കി മാറ്റും: മന്ത്രി സി.രവീന്ദ്രനാഥ്

  
backup
June 23 2018 | 06:06 AM

%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b4%bf%e0%b4%a8%e0%b5%86


കൊണ്ടോട്ടി: പുളിക്കല്‍ ഒളവട്ടൂര്‍ മങ്ങാട്ടുമുറി സ്‌കൂളിനെ ആദ്യഘട്ടത്തില്‍ തന്നെ ഹൈടെക്കാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. മങ്ങാട്ടുമുറി എല്‍.പി.സ്‌കൂളിനെ സര്‍ക്കാര്‍ സ്‌കൂളായി ഔദ്യോഗികമായി പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യവിഭ്യാസ ശാക്തീകരണം സര്‍ക്കാരിന്റെ അടിസ്ഥാന ലക്ഷ്യമാണ്.
സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്നുള്ളത് കൊണ്ടാണ് മങ്ങാട്ടുമുറി ഉള്‍പ്പെടെ നാലു സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. മങ്ങാട്ടുമുറി സ്‌കൂളിന്റെ ഉയര്‍ച്ചക്കാവശ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യും. വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. ഇതിനാവശ്യമായ മുഴുവന്‍ തുകയും സര്‍ക്കാര്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
അധ്യാപകരുടെയോ ഫണ്ടിന്റെയോ സൗകര്യങ്ങളുടേയോ കുറവ് സ്‌കൂളിനുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.
ടി.വി ഇബ്രാഹീം എം.എല്‍.എ അധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ പുസ്തകവും ഫര്‍ണിച്ചറും ജില്ലാ സെക്രട്ടറി എന്‍. പ്രമോദ് ദാസ് കൈമാറി. സ്മാര്‍ട് ക്ലാസ് റൂം സമര്‍പ്പണം കെ.സി ഹരികൃഷ്ണന്‍ നിര്‍വഹിച്ചു. ആര്‍.ഡി.ഒ അജീഷ് കുന്നത്ത് ആദരിച്ചു. പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സുനീറ അബ്ദുല്‍ വഹാബ്, ബ്ലോക്ക് അംഗം പി.എ നസീറ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഉമ്മര്‍, സ്ഥിരംസമിതി ചെയര്‍പേഴ്‌സന്‍ കെ.പി സുഹ്‌റ, അംഗങ്ങളായ റുബീന ഹസ്സന്‍, പി നജ്മുദ്ദീന്‍, എ.ഇ.ഒ അനീഷ്.കെ, ബി.പി.ഒ പി.ദിലീപ് കുമാര്‍, കെ.പി ശ്രീധരന്‍, പ്രധാനാധ്യാപകന്‍ പി.കെ.രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും കലാപരിപാടികളും നടന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി ഫുട്ബോൾ താരത്തിന് ദുബൈയിലെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരുക്ക്

uae
  •  3 months ago
No Image

വീണ്ടും നിപ മരണം; വണ്ടൂരില്‍ മരിച്ച യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Kerala
  •  3 months ago
No Image

സഊദിയും ചൈനയും കൂടുതൽ നിക്ഷേപ സഹകരണത്തിന് ഒരുങ്ങുന്നു

Saudi-arabia
  •  3 months ago
No Image

കോഴിക്കോട് പേരാമ്പ്രയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ചു; കുഞ്ഞിനെയുമെടുത്ത് യുവതി സ്വയം ചാടിയതെന്ന് സംശയം

Kerala
  •  3 months ago
No Image

റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ച് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

Kerala
  •  3 months ago
No Image

കോട്ടയ്ക്കലില്‍ ഒരു വയസുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

പേരാമ്പ്ര ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 months ago
No Image

യുവാക്കളെ ജയിലിലടക്കലാണ് ബിജെപിയുടെ 'നയാ കശ്മീര്‍'; അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്നും ഇല്‍തിജ മുഫ്തി  

National
  •  3 months ago
No Image

കൊലപാതകമടക്കം 155 കേസുകള്‍; ശൈഖ് ഹസീനക്കെതിരെ നടപടി കടുപ്പിച്ച് ബംഗ്ലാദേശ് 

International
  •  3 months ago
No Image

എറണാകുളത്ത് റോഡില്‍ യുവാവിന്റെ മൃതദേഹം; പൊലിസ് അന്വേഷണമാരംഭിച്ചു

Kerala
  •  3 months ago