ആനക്കയം കാര്‍ഷിക കേന്ദ്രത്തില്‍ ഡിപ്ലോമ കോഴ്സ് ആരംഭിക്കും: മന്ത്രി
മഞ്ചേരി: ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ഡിപ്ലോമ കോഴ്സ് ആരംഭിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ മഞ്ചേരി ആനക്കയത്ത് പ്രവര്‍ത്തിക്കുന്ന കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ അതിഥി മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക രംഗത്തെ ന്യൂതനമായ അറിവുകള്‍ നേടാനുള്ള അവസരമെന്ന നിലയിലാണ് അതിഥി മന്ദിരം സജ്ജമാക്കിയിരിക്കുന്നത്. അതിഥി മന്ദിരത്തിന്റെ രണ്ടാം നിലയുടെ പ്രവര്‍ത്തനത്തിനുവേണ്ട 30ലക്ഷം അനുവദിച്ചിട്ടുണ്ടെന്നും പ്രവര്‍ത്തനം കാലതാമസം കൂടാതെ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി. ഉബൈദുല്ല എം.എം.എ അധ്യക്ഷനായി. കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ആര്.ചന്ദ്രബാബു, ജില്ലാ പഞ്ചായത്തംഗം ഉമ്മര്‍ അറക്കല്‍, ആനക്കയം പഞ്ചായത്ത് പ്രസിഡന്റ് പി.ടി സുനീറ, നസീബടീച്ചര്, കെ.എ.യു വിജ്ഞാപന വിഭാഗം മേധാവി പി. അലക്സ്, ജില്ലാ കൃഷി ഓഫിസര്‍ എ.ജമീല, ഡോ. പി രാജേന്ദ്രന്, ഗവേഷണ വിഭാഗം മേധാവി ഡോ. പി ഇന്ദിരാദേവി, കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. മുസ്തഫ കുന്നത്തൊടി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."