HOME
DETAILS

സര്‍ക്കാര്‍ ഭൂമിയിലെ പൊതുനിരത്തിനോട് ചേര്‍ന്നുള്ള മരങ്ങള്‍ അപകടഭീതി പരത്തുന്നു

  
backup
June 23 2018 | 07:06 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8a%e0%b4%a4


ആറ്റിങ്ങല്‍: സര്‍ക്കാര്‍ ഭൂമിയിലെ പൊതുനിരത്തിനോട് ചേര്‍ന്നുള്ള മരങ്ങള്‍ അപകടഭീതി പരത്തുന്നു. ആറ്റിങ്ങല്‍ വെഞ്ഞാറമൂട് റോഡിന്റെ ഓരത്താണ് ആറ്റിങ്ങല്‍ താലൂക്കാശുപത്രിയും ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസും സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ മരങ്ങള്‍ പ്രധാന വീഥിയിലേക്ക് ചാഞ്ഞു നില്‍ക്കുകയാണ്. ആശുപത്രിവളപ്പില്‍ നില്‍ക്കുന്ന വാകമരത്തിന്റെ ശിഖരങ്ങള്‍ ഏറിയഭാഗവും റോഡിന്റെ മുകളില്‍ നിലകൊള്ളുന്നു.
ഇതിന്റെ സമീപത്തുകൂടി മറ്റൊരു ഉപറോഡ് കടന്നുപോകുന്നുണ്ട്. കൂടാതെ രാവിലെ സ്‌കൂളില്‍ കുട്ടികളെ വാഹനങ്ങളില്‍ കയറ്റി കൊണ്ട് പോകുന്നത് ഈ മരത്തണലിലാണ്. റോഡുനിരപ്പില്‍ നിന്നും ഉയര്‍ന്ന ഭാഗത്തു ആശുപത്രി മതിലിനോട് ചേര്‍ന്നു നില്‍ക്കുന്ന മരത്തിന്റെ ഇരുവശത്തു കൂടി 11 കെ.വി വൈദ്യുതി കമ്പികള്‍ കടന്നു പോകുന്നു.
വൈകുന്നേരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്ക് രോഗികളുമായി വരുന്ന നിരവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഈ മരച്ചുവട്ടിലാണ്. ആശുപത്രി വളപ്പിലെ മലിനജലം മുഴുവന്‍ ഒഴുകിയെത്തുന്നത് ഈ മരച്ചുവട്ടിലാണ്. മഴത്തുള്ളികള്‍ പതിച്ചു ഭാരം താങ്ങാതെ ശക്തമായ കാറ്റും മഴയും ഉള്ളപ്പോള്‍ ഒരു ദുരന്ത സാധ്യത നിലകൊള്ളുന്നതിനാല്‍ പ്രദേശവാസികള്‍ ഭീതിയിലാണ്. ഗസ്റ്റ് ഹൗസിനു മുന്നിലെ മരങ്ങള്‍ റോഡില്‍ ചാഞ്ഞു സ്ഥിതി ചെയ്യുന്നത് അപകടഭീതി പരത്തുന്നു. സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും ഇത്തരത്തില്‍ ഭീതി പരത്തുന്ന മരങ്ങള്‍ നീക്കം ചെയ്യാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപെടുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago
No Image

അടഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ;  സംസ്ഥാന ഇന്റലിജൻസിന് പുതിയ പണി

Kerala
  •  a month ago
No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago