'മദ്യശാല: സുപ്രിംകോടതി വിധി അട്ടിമറിക്കരുത്'
പെരിന്തല്‍മണ്ണ: ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യഷാപ്പുകള്‍ അടച്ച് പൂട്ടുവാനുള്ള സുപ്രിംകോടതിയുടെ സുപ്രധാന വിധി നടപ്പിലാക്കാതെ മാറ്റിസ്ഥാപിക്കാനുള്ള കേരള സര്‍ക്കാര്‍ നീക്കം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് സുന്നിമഹല്ല് ഫെഡറേഷന് മുനിസിപ്പല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. പഞ്ചായത്തീരാജ്-നഗരപാലിക നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ നീക്കം ചെയ്ത് മദ്യമുതലാളിമാരെ സഹായിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു.
മേഖലാ ഓര്‍ഗനൈസര്‍ സല്മാന്ഫൈസി തിരൂര്‍ക്കാട് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ടി.ടി.എം ഷറഫുദ്ദീന് മൗലവി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സി.എം അബ്ദുല്ലഹാജി, കെ.എം റിയാസ്ഫൈസി, പി.ടി അസീസ്ഹാജി, ആലിക്കല്‍ അബൂഹാജി, കളത്തില്‍ കുഞ്ഞിപ്പഹാജി, പുത്തൂര്മൊയ്തീന്കുട്ടിഹാജി, അരിമ്പ്രതൊടി കുഞ്ഞിമുഹമ്മദ്, യു.പി.മുഹമ്മദലിഹാജി എരവിമംഗലം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."