മാലിന്യങ്ങള്‍ കത്തിക്കുന്നുവെന്നതു തെറ്റ്: കന്റോണ്‍മെന്റ്
കണ്ണൂര്‍: കന്റോണ്‍മെന്റ് പരിസരത്ത് ചപ്പുചവറുകള്‍ കൂട്ടിയിട്ട് മാലിന്യങ്ങള്‍ കത്തിക്കുന്നുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്നു കന്റോണ്‍മെന്റ് ഭാരവാഹികള്‍. പഴയ സാധനങ്ങള്‍ പെറുക്കി ഉപജീവനം നടത്തുന്നവര്‍ കന്റോണ്‍മെന്റ് പ്രദേശത്ത് അനധികൃതമായി കയറി ഇലക്ട്രിക്ക് വയറുകളും ഉല്പന്നങ്ങളും കത്തിച്ച് അതിനുള്ളിലെ കോപ്പര്‍ കമ്പിയെടുക്കാന്‍ ശ്രമിക്കുമ്പോഴാണു തീപ്പിടുത്തമുണ്ടായത്. ഇത്തരം പ്രവൃത്തി മുന്‍പും കണ്ടിട്ടുണ്ട്. കന്റോണ്‍മെന്റ് ജീവനക്കാര്‍ ഇവരെ താക്കീത് നല്കി വിടുകയാണു ചെയ്യുന്നത്. കന്റോണ്‍മെന്റ് അധികൃതര്‍ മാലിന്യ കേന്ദ്രത്തില്‍ തീയിടുന്നു എന്ന രീതിയിലാണു വാര്‍ത്ത വന്നത്. കന്റോണ്‍മെന്റിലെ ശുചീകരണ തൊഴിലാളികള്‍ക്കും മാലിന്യം കൂട്ടിയിട്ട് കത്തിക്കരുതെന്നു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഭാരവാഹികളായ ടി.വി ആന്‍ഡ്രൂസ്, രതീഷ് ആന്റണി, ദീപ ബൈജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."