മത്തിവില ഉയരത്തിലേക്ക്്; മീന്‍ വ്യാപാരം കിതയ്ക്കുന്നു
ചങ്ങനാശേരി: നഗരത്തില്‍ മത്തിവില കിലോയ്ക്ക് 230 രൂപയും കടന്ന് കുതിയ്ക്കുന്നു. സാധാരണക്കാരന്റെ നെമ്മീനായ മത്തിയുടെ വില കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഉയര്‍ന്നതോടെ മീന്‍ കച്ചവടം കൂപ്പുകുത്തുന്നു. ഇതോടെ ഈ മേഖലയില്‍ പണിയെടുക്കുന്ന കുടുംബഗങ്ങളും പട്ടിണിയിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്.
ട്രോളിംഗ്, മീന്‍ക്ഷാമം എന്നീ കാരണങ്ങളാല്‍ എല്ലാ ഇനം മീനുകള്‍ക്കും വില കുത്തനേ ഉയരുകയാണ്. ഒമാന്‍ മത്തി 250 രൂപയ്ക്കു വരെ കഴിഞ്ഞ ദിവസങ്ങളില്‍ വിറ്റു. വില്‍ക്കാനും വാങ്ങാനും പറ്റാത്ത നിരക്കിലേക്ക് വില കയറിതോടെ വീടുകളില്‍ നേരിട്ടുള്ള മീന്‍വ്യാപാരം നാട്ടിന്‍പുറങ്ങളില്‍ നിലച്ചു. കിളി, ചൂര തുടങ്ങി മിക്ക ഇനം മീനുകള്‍ക്കും വില 300 രുപ കടന്നിരിക്കുന്നു.
ഇറച്ചിക്കോഴിക്കു വില 120 രൂപയിലെത്തിയിരിക്കെ ഒരു കിലോമത്തി വാങ്ങാന്‍ ഇരട്ടി വില കൊടുക്കേണ്ട സ്ഥിതി. അതല്ലെങ്കില്‍ രണ്ടു കിലോ റബര്‍ഷീറ്റ് വിറ്റാല്‍ ഒരു കിലോ മീന്‍ എന്നതാണ് സ്ഥിതി. മത്തിയുടെ ലഭ്യതയില്‍ വലിയ കുറവുണ്ടായതും വില ഉയരാന്‍ മറ്റൊരു കാരണമായി. തീരദേശത്തെ മത്തി ഒരുവര്‍ഷം കൊണ്ട് 55 ശതമാനം കുറഞ്ഞു. സാധാരണക്കാരുടെ മത്സ്യ ഇനമായ മത്തി കേരളതീരം വിട്ടതായാണു വിലയിരുത്തല്‍.സര്‍ക്കാര്‍ സംരംഭമായ മത്സ്യ ഫെഡിന്റെ വിപണനവും വില നിയന്ത്രണത്തില്‍ നേട്ടമാകുന്നില്ല. വംശവര്‍ധനവില്‍ കുറവ് സംഭവിക്കുന്നതോടൊപ്പം കാലാവസ്ഥാവ്യതിയാനം മൂലം ഒട്ടനവധി ഇനം മീനുകള്‍ അധിവാസ കേന്ദ്രം മാറ്റിക്കൊണ്ടിരിക്കുന്നു.
അയല, കൂന്തല്‍, ചെമ്മീന്‍, വറ്റ, കിളിമീന്‍, കൊഴുവ എന്നിവ മുന്‍ വര്‍ഷങ്ങളെക്കാള്‍ കേരളതീരത്തു കുറഞ്ഞുവരികയാണ്. വാള, തിലോപ്പിയ, ഉള്‍പ്പെടെ വളര്‍ത്തു മത്സ്യങ്ങളാണ് മാര്‍ക്കറ്റില്‍ വിറ്റുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."