കേന്ദ്രത്തിന്റേത് അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തെ കൊല്ലാന്‍: എന്‍. റാം
ന്യൂഡല്‍ഹി: അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തെ നിശബ്ദമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് ദി ഹിന്ദു ഗ്രൂപ്പ് ചെയര്മാന് എന്‍ റാം. സര്‍ക്കാര്‍ മൂടിവയ്ക്കാന്‍ ശ്രമിച്ച വിവരങ്ങളാണ് തങ്ങള്‍ പുറത്ത് കൊണ്ടുവന്നതെന്നും റഫാല്‍ രേഖയുടെ ഉറവിടം പുറത്ത് വിടാനാകില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്നും അദ്ദേഹം സ്വകാര്യ ചാനലിനോട് പറഞ്ഞു.
പൊതുജന താല്‍പര്യത്തിനായാണ് ഇത് പുറത്ത് കൊണ്ട് വന്നത്. കൃത്യമായ അന്വേഷണാത്മക പത്രപ്രവര്‍ത്തനമാണ് ഇതിന് വേണ്ടി നടത്തിയത്.
അഴിമതി ആരോപണം പുറത്ത് വരുമ്പോള്‍ സര്‍ക്കാര്‍ ദേശസുരക്ഷയില്‍ അഭയം തേടുന്നുവെന്ന സുപ്രീംകോടതി പരാമര്‍ശവും ചൂണ്ടിക്കാട്ടിയാണ് ഹിന്ദു ഗ്രൂപ്പ് ചെയര്മാന് എന്‍ റാമിന്റെ മറുപടി. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് റഫാല്‍ രേഖകള്‍ മോഷണം പോയെന്ന നിലപാട് അതിശയിപ്പിക്കുന്നതാണ്. അതീവരഹസ്യമായി സൂക്ഷിക്കേണ്ട കേന്ദ്രങ്ങളില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചത്.
രേഖകളും,പ്രസിദ്ധീകരിച്ച ലേഖനങ്ങളും സ്വയം സംസാരിക്കുന്നതാണെന്നും ഏത് അന്വേഷണത്തെയും നേരിടുമെന്നും വെളിപ്പെടുത്തലുകള്‍ തുടരുമെന്നും എന്‍ റാം കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."