ഭീകരത ദേശീയ നയമാക്കിയ രാജ്യമാണ് പാകിസ്താനെന്ന് ഉപരാഷ്ട്രപതി
അസന്സ്യോണ്: ഇന്ത്യ എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധം സ്ഥാപിക്കാനാണ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഭീകരപ്രവര്‍ത്തനം ദേശീയ നയമാക്കിയ രാജ്യമാണ് പാകിസ്താനെന്നും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞു.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായി പരാഗ്വേയിലെത്തിയ അദ്ദേഹം, തലസ്ഥാനമായ അസന്സ്യോനില് വച്ച് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു. അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധം നിലനില്‍ക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.
മുന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയി ഒരിക്കല്‍ പറഞ്ഞു; നിങ്ങള്‍ക്കു സ്വയം മാറാന്‍ കഴിയും, പക്ഷേ നിങ്ങളുടെ അയല്‍ക്കാരെ ഒരിക്കലും മാറ്റാനാകില്ലെന്ന്. ആ വാക്കുകള്‍ ഉള്‍കൊണ്ട് അതിനുവേണ്ടി പരമാവധി ശ്രമിക്കുകയാണ് ഇന്ത്യ. എന്നാല്‍, ഇന്ത്യയുടെ ഒരു അയല്ക്കാരന് ഭീകരവാദത്തെ ദേശീയനയമാക്കി മാറ്റുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനുഷ്യന്റെ ശത്രുവാണ് ഭീകരപ്രവര്‍ത്തനം. ഭീകരവാദത്തില്‍ വിശ്വാസം ഇല്ലെന്നും അത് ഭീതി ഉല്‍പ്പാദിപ്പിക്കുകയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. പരാഗ്വേ പ്രസിഡന്റ് മരിയോ അഭ്ദോ ബെനിറ്റെസ്, വൈസ്പ്രസിഡന്റ് ഹൂഗോ വെലാസ്കുസ് എന്നിവരുമായും ഉപരാഷ്ട്രപതി കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും ഉപരാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."