റാഫേല്‍: എ.ജിയുടെ പരാമര്‍ശത്തില്‍ എഡിറ്റേഴ്സ് ഗില്‍ഡ് അപലപിച്ചു
ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിട്ട 'ദി ഹിന്ദു' ദിനപത്രത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ നടപടിയുണ്ടാകുമെന്ന അറ്റോര്‍ണി ജനറലിന്റെ പരാമര്‍ശത്തെ അപലപിച്ച് എഡിറ്റേഴ്സ് ഗില്‍ഡ്. എ.ജിയുടെ പരാമര്‍ശം സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് എതിരാണെന്നും എഡിറ്റേഴ്സ് ഗില്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
രഹസ്യമായി സൂക്ഷിച്ച റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍നിന്ന് മോഷണം പോയെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ബോധിപ്പിച്ചത്. മോഷ്ടിച്ച തെളിവുകളായതിനാല്‍ 'ദി ഹിന്ദു' പത്രം പുറത്തുവിട്ട രേഖകള്‍ പരിഗണിക്കരുതെന്നും എ.ജി സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ തുടരുമെന്ന് 'ദി ഹിന്ദു' പത്രം മേധാവി എന്‍. റാം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."