നാദാപുരം ടി.ഐ.എം ടാലന്റ് ഫെസ്റ്റ്
നാദാപുരം: കുട്ടികള്‍ക്ക് മണ്ണു കാണാന്‍ അവസരം ലഭിക്കാത്ത വിദ്യാലയങ്ങളാണ് മദ്യശാലകള്‍ക്ക് മുന്‍പ് അടച്ചു പൂട്ടേണ്ടതെന്ന് ഗാന രചയിതാവ് രമേശ് കാവില്‍.
നാദാപുരം ടി.ഐ.എം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 'സ്നേഹമുദ്ര'യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ടാലന്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളെല്ലാം പശ്ചാത്തല സൗകര്യത്തില്‍ ഹൈടെക് ആക്കാനാണ് വെമ്പല്‍ കൊള്ളുന്നത്. ആരോഗ്യകരമായ സാമൂഹിക വ്യവസ്ഥയ്ക്ക് ഏറ്റവും വലിയ ഭീഷണിയായിരിക്കും ഇത്തരം തലമുറയെന്നും അദ്ദേഹം പറഞ്ഞു.
ചെയര്മാന് വി.സി ഇഖ്ബാല്‍ അധ്യക്ഷനായി. ഏഴാം ക്ലാസ് പരീക്ഷ എഴുതിയ വിവിധ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. പ്രവീണ്‍ കോട്ടക്കല്‍, സുനില്‍ കോട്ടേമ്പ്രം എന്നിവര്‍ മോട്ടിവേഷന്‍ ക്ലാസെടുത്തു. എന്‍. മൊയ്തു മാസ്റ്റര്‍, പത്മനാഭന് മാസ്റ്റര്‍, ഏരത്ത് ഇഖ്ബാല്‍, അബ്ബാസ് കണേക്കല്‍, ബഷീര്‍ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."