HOME
DETAILS
MAL
'അക്രമികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണം'
backup
April 10 2017 | 21:04 PM
നടുവണ്ണൂര്‍: എസ്.കെ.എസ്.എസ്.എഫ് നടുവണ്ണൂര്‍ മേഖലാ സെക്രട്ടറി മുനീര്‍ നൊച്ചാടിന്റെ വീട് അടിച്ചു തകര്‍ക്കുകയും മലയില്‍ പള്ളി ഇമാം മുഹമ്മദലി മുസ്ലിയാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത അക്രമികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് നടുവണ്ണൂര്‍ മേഖലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. നിസാര്‍ ദാരിമി ഉദ്ഘാടനം ചെയ്തു. ജലീല്‍ ദാരിമി അധ്യക്ഷനായി. അസീസ് എലങ്കമല്‍, സഹീര്‍ നടുവണ്ണൂര്‍, കോയ ദാരിമി, സവാദ് പൂനത്ത്, ഇസ്മാഈല്‍ അരിക്കുളം, ആസിഫ് നൊച്ചാട്, അലി റഫീഖ് ദാരിമി, സുബൈര്‍ ദാരിമി, ഗഫൂര്‍ വാല്യക്കോട്, കെ.സി മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."