HOME
DETAILS

പരമ്പര റാഞ്ചാന്‍ ഇന്ത്യ

  
backup
March 07 2019 | 19:03 PM

%e0%b4%aa%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0-%e0%b4%b1%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af

 

റാഞ്ചി: ഇന്ത്യയും ആസ്‌ത്രേലിയയും തമ്മിലുള്ള മൂന്നാം ഏകദിനം ഇന്ന് റാഞ്ചിയില്‍ നടക്കും. രണ്ട് ഏകദിനങ്ങളിലെയും ജയത്തിന്റെ കരുത്തിലാണ് ഇന്ത്യ ഇന്ന് വീണ്ടും കംഗാരുവേട്ടക്ക് ഇറങ്ങുന്നത്. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീലപ്പട ഇന്ന് ഇറങ്ങുന്നത്.


ആദ്യ മത്സരത്തില്‍ ആറു വിക്കറ്റിനും രണ്ട@ാം മത്സരത്തില്‍ എട്ടു റണ്‍സിനുമായിരുന്നു ഇന്ത്യന്‍ വിജയം. നേരത്തേ നടന്ന ര@ണ്ടു മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ഇന്ത്യ ഓസീസിനു മുന്നില്‍ അടിയറവ് പറഞ്ഞിരുന്നു. ഇതിന് പകരം വീട്ടുകയെന്ന ഉദ്ദേശ്യവും ടീം ഇന്ത്യക്ക് ഇന്നുണ്ട്. ലോകകപ്പിന് മുന്നോടിയായി മികച്ച ടീമിനെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യവും പരമ്പരക്കുണ്ട്. നാഗ്പൂരില്‍ നടന്ന രണ്ട@ാം ഏകദിനത്തില്‍ നാടകീയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിരാട് കോഹ്‌ലിയുടെ 40-ാം സെഞ്ചുറിയുടെ മികവില്‍ 250 റണ്‍സാണ് ഇന്ത്യ നേടിയത്.


മറുപടിയില്‍ ഒരു ഘട്ടത്തില്‍ ഓസീസ് അനായാസം ജയിക്കുമെന്ന് കരുതിയെങ്കിലും ബൗളര്‍മാരുടെ മികവില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. കോഹ്‌ലിയെക്കൂടാതെ വിജയ് ശങ്കറായിരുന്നു ഇന്ത്യയുടെ ഹീറോ. ബാറ്റിങില്‍ 46 റണ്‍സ് സംഭാവന ചെയ്ത താരം ബൗളിങില്‍ അവസാന ഓവറില്‍ ര@ണ്ടു വിക്കറ്റെടുത്ത് ഇന്ത്യക്ക് ഉജ്വല ജയം സമ്മാനിക്കുകയും ചെയ്തു. ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും ശിഖര്‍ ധവാന്റെയു മോശം ഫോമാണ് മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ അലട്ടുന്ന ഏക കാര്യം. കഴിഞ്ഞ മത്സരത്തില്‍ അക്കൗ@ണ്ട് തുറക്കാനാവാതെയാണ് ഹിറ്റ്മാന്‍ പുറത്തായത്. ധവാനും കാര്യമായ സംഭാവന നല്‍കാനായിരുന്നില്ല. ലോകകപ്പ് അടുത്തു കൊ@ണ്ടിരിക്കെ ഇരുവരും ഫോമിലേക്കുയരേണ്ട@ത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണ്. റാഞ്ചിയില്‍ രോഹിത്തും ധവാനും ഫോം വീണ്ടെണ്ടടുക്കുമെന്ന ശുഭപ്രതീക്ഷയിലാണ് കോഹ്‌ലി. ആദ്യ രണ്ട് മത്സരം കളിച്ച ടീം തന്നെയായിരിക്കും ഇന്നത്തെ മത്സരത്തിലും ഇറങ്ങുക. അതേസമയം, ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ആസ്‌ത്രേലിയ ഇന്ന് രണ്ടും കല്‍പ്പിച്ചാണ്. ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ പരമ്പര നേട്ടത്തെ കുറിച്ച് ചിന്തിക്കേണ്ടതുള്ളു. ആരോണ്‍ ഫിഞ്ച്, മാക്‌സ്‌വെല്‍, ഉസ്മാന്‍ ഖവാജ എന്നിവര്‍ ഫോം നിലനിര്‍ത്തുകയാണെങ്കില്‍ ഇന്ത്യയെ ഇന്ന് എറിഞ്ഞിടാം എന്ന തീരുമാനവുമായിട്ടായിരിക്കും കംഗാരുക്കള്‍ ഇന്ത്യയെ നേരിടാനെത്തുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവനൊരിക്കലും മെസിയെപോലെയല്ല, പക്ഷെ അവൻ അപകടകാരിയാണ്: ബാഴ്സ ഗോൾകീപ്പർ

Football
  •  a month ago
No Image

എറയൂർ ക്ഷേത്രത്തിലെ പൂരത്തിനിടെ മിന്നലേറ്റ് മൂന്ന് പേർക്ക് പരുക്ക്

Kerala
  •  a month ago
No Image

കെഎസ്ആർടിസി ബസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

ദുബൈയിൽ ട്രേഡ് ലൈസൻസ് നേടുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം

uae
  •  a month ago
No Image

ഓപ്പറേഷൻ ഡി-ഹണ്ട്; സംസ്ഥാനത്ത് വൻ മയക്കുമരുന്നു വേട്ട, 284 പേർ അറസ്റ്റിൽ

Kerala
  •  a month ago
No Image

ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് 20 ദശലക്ഷം ദിർഹം (47.50 കോടി രൂപ) നൽകി എം.എ. യൂസഫലി

uae
  •  a month ago
No Image

മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു

Kerala
  •  a month ago
No Image

ഷഹവേസ് ഖാൻ; മരണം മുന്നിൽ കണ്ട അഞ്ച് പേർക്ക് പുതു ജീവൻ നൽകിയ പടച്ചോന്റെ കൈ

uae
  •  a month ago
No Image

ഐപിഎൽ ലേലത്തിൽ എനിക്ക് കിട്ടിയ 18 കോടിക്ക് ഞാൻ അർഹനാണ്: ഇന്ത്യൻ താരം

Cricket
  •  a month ago
No Image

'ബജറ്റും ഹിറ്റ്, തമിഴും ഹിറ്റ്'; രൂപ ചിഹ്നം ഒഴിവാക്കിയ വിഷയത്തിൽ സ്റ്റാലിന്റെ പ്രതികരണം

National
  •  a month ago