HOME
DETAILS
MAL
തകര്‍ന്ന ബസ് സ്റ്റോപ്പുകള്‍ പുനര്‍ നിര്‍മിക്കണമെന്ന്
backup
April 10 2017 | 21:04 PM
താമരശേരി: പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലെ തകര്‍ന്ന ബസ് സ്റ്റോപ്പുകള്‍ പുനര്‍ നിര്‍മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഐ.എന്‍.ടി.യു.സി പുതുപ്പാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വെസ്റ്റ് പുതുപ്പാടി, എലിക്കാട്,നെരൂക്കുംചാല്‍ തുടങ്ങിയ സ്ഥലങ്ങളിലെ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തകര്‍ന്നിട്ട് മാസങ്ങളായിട്ടും അധികൃതര്‍ ക@ണ്ടില്ലെന്ന് നടിക്കുകയാണ്. യാത്രക്കാര്‍ക്ക് ഇത് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു. യോഗത്തില്‍ റിയാസ് അടിവാരം അധ്യക്ഷനായി. കെ.എം.പൗലോസ് ഉദ്ഘാടനം ചെയ്തു.ഗഫൂര്‍ ഒതയോത്ത്, മുഹമ്മദലി, ലിസമ്മ തോമസ്, കെ.പി. ദാമോദരന്‍,ജോയ്, സജി കക്കാട്, സലീം മറ്റത്തില്‍, എം.പി.സുരേഷ്, ജാഫര്‍ മൂന്നാക്കില്, മുഹമ്മദ് ശാഫി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."