HOME
DETAILS
MAL
വരാപ്പുഴ കേസ്: കൈക്കൂലി വാങ്ങിയ പൊലിസ് ഡ്രൈവര്‍ അറസ്റ്റില്‍
backup
June 23 2018 | 09:06 AM
കൊച്ചി: വരാപ്പുഴയില്‍ പൊലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്നും കൈക്കൂലി വാങ്ങിയ പൊലിസ് ഡ്രൈവര്‍ അറസ്റ്റില്‍. സി.ഐ ക്രിസ്പിന്‍ സാമിനെന്ന് പറഞ്ഞാണ് അറസ്റ്റിലായ പ്രദീപ് കൈക്കൂലി വാങ്ങിയത്. എന്നാല്‍ ശ്രീജിത്ത് കൊല്ലപ്പെട്ടതോടെ ഈ പണം തിരികെ നല്‍കി.
മാധ്യമങ്ങളില്‍ കൈക്കൂലി വാങ്ങിയത് സംബന്ധിച്ച വാര്‍ത്ത വന്നതോടെ ഇയാളെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള് കൈകാര്യം ചെയ്യുന്ന ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്ത പ്രദീപിനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."