HOME
DETAILS

ട്രാന്‍സ് ഏഷ്യന്‍ ഷിപ്പിങ് സര്‍വിസ് കോഴിക്കോട്ട്

  
backup
April 10, 2017 | 9:56 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%8f%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b7%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf


കോഴിക്കോട്: ചരക്കു ഗതാഗത മേഖലയില്‍ പ്രമുഖരായ ട്രാന്‍സ് എഷ്യന്‍ ഷിപ്പിങ് സര്‍വിസ് കോഴിക്കോട്ടേക്കും സേവനം വ്യാപിപ്പിക്കുന്നു. ചെലവു കുറഞ്ഞതും സുരക്ഷിതവുമായ ചരക്കുകടത്തു മേഖലയായി ഷിപ്പിങ് മാറിയതോടെ കേരളത്തിലെ പ്രമുഖ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ചരക്കുസേവനം നടത്താനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ട്രാന്‍സ് ഏഷ്യയുടെ എം.വി കരുതല്‍ എന്ന കപ്പലാണ് ഇന്നു ബേപ്പൂരില്‍നിന്നും ചരക്കുമായി പുറപ്പെടുന്നത്. രാവിലെ പതിനൊന്നിന് നടക്കുന്ന ചടങ്ങില്‍ ബേപ്പൂരിലെ പുതിയ ക്രെയിന്‍ ഉപയോഗിച്ച് ചരക്കുകയറ്റല്‍ നടത്തും. മഹാരാഷ്ട്രയിലെ ദരംദാര്‍ തുറമുഖവുമായി ബന്ധപ്പെടുത്തിയാണ് ചരക്കു ഗതാഗതം.
95 ശതമാനവും തദ്ദേശീയമായ എം.വി കരുതല്‍ കൊച്ചിയിലാണ് നിര്‍മിച്ചത്. 1,600 മെട്രിക് ടണ്‍ ഭാരം വഹിക്കാന്‍ കഴിയും. നിലവില്‍ ടൈലുകള്‍, സ്റ്റീല്‍ തുടങ്ങിയവയാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ഇവിടെനിന്നും ടയര്‍, കയറുല്‍പ്പന്നങ്ങള്‍ തുടങ്ങിയവ കൊണ്ടുപോകും. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ മാത്യു, ഗ്രുപ്പ് ജനറല്‍ മാനേജര്‍ വില്‍സണ്‍ തോമസ് പങ്കെടുത്തു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഗകിടക്കയില്‍ കേരളം; ഒഴിയാതെ ഷിഗെല്ല ഭീതി

Kerala
  •  3 days ago
No Image

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

Kerala
  •  3 days ago
No Image

'ചെറ്റ' പരാമര്‍ശം കമ്മ്യൂണിസ്റ്റ് ഭാഷയല്ല; വിമര്‍ശനവുമായി ജി. സുധാകരന്‍

Kerala
  •  3 days ago
No Image

പൊതുജന സുരക്ഷയ്ക്കായി ദേശീയ ഹാക്കത്തോണുമായി കേരള പൊലിസ്; 'ഹാക്ക്'പി 2026ന് തുടക്കമായി

Kerala
  •  3 days ago
No Image

ബ്രിട്ടിഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജിവച്ചു

International
  •  3 days ago
No Image

ഇന്ധനവില വര്‍ധനവ്; കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസ് നിരക്ക് കൂട്ടുന്നതില്‍ സൂചന നല്‍കി ഡി കെ ശിവകുമാര്‍

National
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; നിതിന്റെ ജാമ്യാപേക്ഷ മാറ്റി, നാളെ പരിഗണിക്കും

Kerala
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസ്: ഒന്നാം പ്രതി പൾസർ സുനിയടക്കമുള്ളവരുടെ ശിക്ഷ റദ്ദാക്കണമെന്ന അപ്പീൽ 2 ആഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി

Kerala
  •  3 days ago
No Image

കാഞ്ഞങ്ങാട് പാണത്തൂര്‍ സ്വദേശി  അബുദാബി എയര്‍പോര്‍ട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു 

uae
  •  3 days ago