HOME
DETAILS

ആലഞ്ചേരിയുടെ എല്ലാ അധികാരങ്ങളും നീക്കം ചെയ്‌തെന്ന് മുന്‍ വൈദിക സമിതി സെക്രട്ടറി

  
Web Desk
June 23 2018 | 17:06 PM

aalancheri

കൊച്ചി: വിവാദ ഭൂമി ഇടപാടിന്റെ പശ്ചാത്തലത്തില്‍ മാര്‍പാപ്പ ഇടപെട്ട് എറണാകുളം-അങ്കമാലി അതിരൂപതയില്‍ അപസ്‌തോലിക അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചതോടെ അതിരൂപതയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ എല്ലാ അധികാരങ്ങളും നീക്കം ചെയ്യപ്പെട്ടിരിക്കുകയാണെന്ന് അതിരൂപതാ വൈദിക സമിതിയുടെ മുന്‍ സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടന്‍. ഭൂമി ഇടപാട് വിഷയത്തിലെ ഗൗരവം ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് മാര്‍പാപ്പ ഇടപെട്ട് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. 

എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഗുരുതരമായ പ്രതിസന്ധിയുണ്ട്. അത് വെറും സാമ്പത്തിക പ്രതിസന്ധിയല്ല, മറിച്ച് ധാര്‍മിക അപചയമാണ്.
അത് സഭയിലും വൈദികര്‍ക്കും ബിഷപ്പുമാര്‍ക്കും വിശ്വാസികള്‍ക്കും ഇടയില്‍ ഭിന്നിപ്പുണ്ടാക്കുന്നുവെന്നും ഇത് സഭയുടെ സമഗ്രതയെ ബാധിക്കുമെന്നും മനസിലായതോടെയാണ് വത്തിക്കാന്‍ ക്രിയാത്മകമായി ഇടപെട്ടത്. ഇവിടുത്തെ വൈദികര്‍ വത്തിക്കാനോട് ആവശ്യപ്പെട്ട കാര്യങ്ങള്‍ തന്നെയാണ് ഫ്രാന്‍സിസ് മാര്‍മാപ്പ ഇപ്പോള്‍ ചെയ്തിരിക്കുന്നതെന്നും ഫാ.കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു.
ഭൂമി ഇടപാട് വിഷയം സ്വതന്ത്ര കമ്മിഷനെ നിയോഗിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായിരിക്കുന്ന മാര്‍ ജേക്കബ് മനത്തോടത്തിനോട് മാര്‍പാപ്പ നിര്‍ദേശിച്ചിട്ടുണ്ട്. തങ്ങള്‍ അത് പൂര്‍ണ മനസോടെ സ്വാഗതം ചെയ്യുകയാണ്.
സഭയക്കുള്ളില്‍ നിന്നുതന്നെ പല തവണ തങ്ങള്‍ വിഷയം പരിഹരിക്കാന്‍ ശ്രമം നടത്തിയതാണ്. പൊതു സമൂഹം ആഗ്രഹിച്ച നടപടി തന്നെയാണ് ഇപ്പോള്‍ മാര്‍പാപ്പയുടെ പക്കല്‍നിന്ന് ഉണ്ടായിരിക്കുന്നതെന്നും ഫാ.കുര്യാക്കോസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം, 4 പേർക്ക് പരിക്ക്

National
  •  a minute ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  32 minutes ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  36 minutes ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  an hour ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  2 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  2 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  3 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  3 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  3 hours ago