HOME
DETAILS

എ.ഐ ഉച്ചകോടിക്കിടെ പ്രതിഷേധം: അറസ്റ്റിലായ യൂത്ത് ദേശീയ കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിന് ജാമ്യം

  
February 28, 2026 | 4:38 AM

uday bhanu chib got bail on youth congress ai summit protest

ന്യൂഡൽഹി: ആഗോള എ.ഐ ഉച്ചകോടിക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ഷർട്ടൂരിയുള്ള പ്രതിഷേധത്തിന്റെ പേരിൽ അറസ്റ്റിലായ യൂത്ത് ദേശീയ കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിന് ജാമ്യം. ഉദയ് ബാനു ചിബിനെ നാല് ദിവസം മുൻപാണ് ഡൽഹി പൊലിസ് അറസ്റ്റ് ചെയ്തത്. 20 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് യൂത്ത് കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തത്. ഗൂഢാലോചന ആരോപിച്ച ഡൽഹി പൊലിസ് ക്രിമിനൽ ഗൂഢാലോചന, ഒരു പൊതുപ്രവർത്തകനെ സ്വമേധയാ ഉപദ്രവിക്കൽ, ജോലി തടസ്സപ്പെടുത്തൽ, കലാപകുറ്റം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരുന്നത്.

എഐ ഇംപാക്ട് ഉച്ചകോടിയിലെ ഒരു പ്രദർശന ഹാളിൽ കഴിഞ്ഞ ആഴ്ചയിലെ വെള്ളിയാഴ്ചയായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടായത്. അമേരിക്കയ്ക്ക് മാത്രം ഗുണകരമാകുന്ന തരത്തിൽ ഇന്ത്യ നടപ്പാക്കുന്ന വ്യാപാര കരാറുകൾക്കെതിരെയാണ് പ്രതിഷേധം ഉണ്ടായത്. ഈ കരാറുകൾ കർഷകരെയും പൊതുജനങ്ങളെയും വഞ്ചിക്കുന്നതാണെന്ന് തുറന്നുകാട്ടുകയായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ലക്ഷ്യം. ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെയുമുള്ള മുദ്രാവാക്യങ്ങൾ എഴുതിയ ടീ-ഷർട്ടുകൾ കയ്യിലേന്തിയായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. 

പ്രതിഷേധത്തെ കായികമായി നേരിട്ട പൊലിസ് സംഭവം ദിവസം തന്നെ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. ആകെ എട്ട് പേരെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്. ഷിംലയിലേക്ക് മാറിയ പ്രവർത്തകരെ ഹിമാചൽ പൊലിസിനെ വിവരം അറിയിക്കാതെ ട്രാൻസിറ്റ് റിമാൻഡും ഇല്ലാതെ അറസ്റ്റ് ചെയ്യാൻ എത്തിയ ഡൽഹി പൊലിസ് നാണംകെട്ട സംഭവവും ഇതിനിടെ ഉണ്ടായി. ട്രാൻസിറ്റ് റിമാൻഡ് ഇല്ലാതെ പ്രതികളെ ഡൽഹിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച ഡൽഹി പൊലിസിനെ ഷിംല പൊലിസ് വഴിയിൽ തടഞ്ഞു. പിന്നാലെ കയർത്തു സംസാരിച്ച് പ്രോകോപനമുണ്ടാക്കിയ ഡൽഹി പൊലിസിനെ ഷിംല പൊലിസ് അറസ്റ്റ് ചെയ്ത് കേസെടുക്കുകയും ചെയ്തു. ഒടുവിൽ മണിക്കൂറുകൾ കസ്റ്റഡിയിൽ കഴിഞ്ഞതിന് ശേഷമാണ് കോടതി ഇടപെടലിൽ ഡൽഹി പൊലിസിനെ മോചിപ്പിച്ചത്.

അതേസമയം, പ്രതിഷേധത്തിനെതിരെ രമഗത്ത് വന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത് വന്നു. പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നത് സർക്കാരിന്റെ സ്വേച്ഛാധിപത്യ മനോഭാവത്തിന്റെയും ഭീരുത്വത്തിന്റെയും തെളിവാണ് എന്ന് അദ്ദേഹം പറഞ്ഞു. അറസ്റ്റ് പ്രധാനമന്ത്രിയുടെ ഭീരുത്വത്തിന്റെ തെളിവാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെയോർത്ത് അഭിമാനമുണ്ടെന്നും വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്യാപ്റ്റൻ സഞ്ജു സാംസൺ? ടീം ഇന്ത്യയിൽ വൻ മാറ്റത്തിനൊരുങ്ങി ബി.സി.സി.ഐ; സഞ്ജുവിന് വഴിതുറന്നത് ലോകകപ്പിലെ വിസ്മയ പ്രകടനം

Cricket
  •  5 days ago
No Image

വി.സി.കെ പിന്തുണ പ്രഖ്യാപിച്ചു; തമിഴ്‌നാട്ടിൽ വിജയ് സർക്കാർ അധികാരത്തിലേക്ക്

National
  •  5 days ago
No Image

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെ.കെ ശൈലജ

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് വേനല്‍മഴ തുടരുന്നു; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, അടുത്ത മൂന്ന് മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  5 days ago
No Image

ക്ലൈമാക്സ് ഡൽഹിയിൽ; കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള യോഗത്തിൽ രാഹുൽ ഗാന്ധിയും

National
  •  5 days ago
No Image

കേരള മുഖ്യമന്ത്രി ആരാകും? നിർണ്ണായക ചർച്ചകൾക്കായി നേതാക്കൾ ഖാർഗെയുടെ വസതിയിൽ; പ്രഖ്യാപനം ഉടൻ?

National
  •  5 days ago
No Image

'മലര്‍ന്ന് കിടന്ന് തുപ്പിയാല്‍ നമ്മുടെ മുഖത്തെ വീഴൂ...'; കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ കെ.സി ജോസഫ്

Kerala
  •  5 days ago
No Image

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ആറുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി അറസ്റ്റിൽ

Kerala
  •  5 days ago
No Image

'പിണറായി വിജയൻ പ്രതിപക്ഷ നേതാവാകരുത് '; ആഞ്ഞടിച്ച് കേരള കോൺഗ്രസ് (എം)

Kerala
  •  5 days ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ: കുതിരക്കച്ചവട ഭീതിയിൽ കോൺഗ്രസ് എം.എൽ.എമാരെ ഹൈദരാബാദിലേക്ക് മാറ്റി

National
  •  5 days ago