HOME
DETAILS

20 വര്‍ഷത്തിനിടെ ചൈനയില്‍നിന്നുണ്ടായത് അഞ്ചു മഹാമാരികളെന്ന് അമേരിക്ക ചൈനയെ വിടാതെ

  
backup
May 14, 2020 | 4:13 AM

20-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%9a%e0%b5%88%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 

വാഷിങ്ടണ്‍: കൊറോണ വൈറസ് വ്യാപനത്തെ സംബന്ധിച്ചുള്ള അമേരിക്ക-ചൈന തര്‍ക്കം രൂക്ഷമാകുന്നു.
ചൈനയ്‌ക്കെതിരേ ഇതുവരെ ആരോപണം കടുപ്പിച്ചിരുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാത്രമായിരുന്നെങ്കില്‍, നിലവില്‍ അമേരിക്കയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍കൂടി ചൈനയ്‌ക്കെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയനാണ് ഇന്നലെ ചൈനയ്‌ക്കെതിരേ ശക്തമായ ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളില്‍ ചൈനയില്‍നിന്ന് അഞ്ചു മഹാമാരികള്‍ ഉണ്ടായെന്നു പറഞ്ഞ അദ്ദേഹം, അതിന്റെ ഉത്ഭവം സംബന്ധിച്ച കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുകയും ഇതു നിര്‍ത്താറായെന്നു ചൈനയോട് സൂചിപ്പിക്കുകയും ചെയ്തു.
സാര്‍സ്, പക്ഷിപ്പനി, പന്നിപ്പനി, കൊവിഡ് തുടങ്ങി നിരവധി പകര്‍ച്ചവ്യാധികള്‍ ആ രാജ്യത്തുനിന്നാണ് ഉണ്ടാകുന്നത്. ഇത്തരത്തില്‍ ചൈനയില്‍നിന്നു പകരുന്ന മഹാമാരികളില്‍ ലോകം പ്രതിരോധത്തിലാകുകയാണെന്നു പറഞ്ഞ അദ്ദേഹം, ഇക്കാര്യത്തില്‍ ചൈന നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചെന്നും ചൂണ്ടിക്കാട്ടി. മഹാമാരികള്‍ മനുഷ്യനിര്‍മിതമാണെങ്കിലും വെറ്റ് മാര്‍ക്കറ്റില്‍നിന്നാണെങ്കിലും അവയൊക്കെ വരുന്നതു ചൈനയില്‍നിന്നാണെന്നതില്‍ തര്‍ക്കമില്ലെന്നു പറഞ്ഞ അദ്ദേഹം, ഇനിയും ചൈന ഇതു ശ്രദ്ധിക്കാതിരിക്കുന്നതെങ്ങനെയെന്നും ചോദിച്ചു.
കൊറോണ വൈറസ് ചൈനയിലെ വുഹാനിലെ ലാബില്‍ നിര്‍മിക്കപ്പെട്ടതിനു തെളിവുണ്ടെന്നാണ് താന്‍ മനസിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തതോടെ, ഇക്കാര്യത്തില്‍ അമേരിക്ക കൂടുതല്‍ നടപടികളിലേക്കു കടക്കുമെന്ന് ഉറപ്പായി. വിവിധ സമയങ്ങളില്‍ ആരോഗ്യവിദഗ്ധരെ അയക്കാമെന്ന് ചൈനയോട് അമേരിക്ക വാഗ്ദാനം ചെയ്‌തെങ്കിലും അവവര്‍ നിരസിച്ചെന്നു ഒബ്രിയന്‍ പറഞ്ഞു. കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് ഇപ്പോഴും അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. വൈറസ് വ്യാപന വിഷയത്തില്‍ ചൈനയേയും ലോകാരോഗ്യ സംഘടനയേയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് ആഴ്ചകളായി അമേരിക്ക വിമര്‍ശനം ഉന്നയിക്കുന്നത്. ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങളും ദിവസേനയെന്നോണം പരസ്യപ്രതികരണങ്ങള്‍ നടത്തുന്നുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആര്‍ടിസിയില്‍ സുരക്ഷിത യാത്ര; ബസുകളില്‍ 'പാനിക് ബട്ടണും' ലൈവ് ട്രാക്കിങ് സംവിധാനവും വരുന്നു

Kerala
  •  14 days ago
No Image

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി മാറ്റങ്ങള്‍; അപേക്ഷയോടൊപ്പം മാതാപിതാക്കളുടെ എസ്‌ഐആര്‍ വിവരങ്ങളും നിര്‍ബന്ധം

Kerala
  •  14 days ago
No Image

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവിസ് 17ന് ആരംഭിച്ചേക്കും

National
  •  14 days ago
No Image

യുഎഇയില്‍ കടുത്ത ചൂട് തുടരും; മൂടല്‍മഞ്ഞിനും മണിക്കൂറില്‍ 40 കി.മീ. വരെ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  14 days ago
No Image

മോദി സർക്കാർ മിസൈൽ നിർമാണവും സ്വകാര്യവൽക്കരിക്കുന്നു

National
  •  14 days ago
No Image

ഒടുവില്‍ പൂട്ട് വീണു; വിവാദ യൂട്യൂബര്‍ 'തൊപ്പി'യുടെ ചാനല്‍ പൂട്ടിച്ച് പൊലിസ്

Kerala
  •  14 days ago
No Image

ഇസ്‌റാഈലിന്റെ അയണ്‍ ഡോമിനുള്ള ടാമിര്‍ മിസൈലുകള്‍ ഇന്ത്യയില്‍ നിർമ്മിക്കാൻ നീക്കം

International
  •  14 days ago
No Image

നവകേരള രക്ഷാപ്രവര്‍ത്തനം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ നടപടിക്കു സാധ്യത; അന്വേഷണ റിപോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറും

Kerala
  •  14 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ പുസ്തക വിൽപ്പനയിൽ കോടികളുടെ ക്രമക്കേട്?

Kerala
  •  14 days ago
No Image

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്: അപേക്ഷകള്‍ ഇന്നുമുതല്‍ നല്‍കാം; ജൂലൈ 15 വരെ അവസരം

Kerala
  •  14 days ago