സൗജന്യ ഗണിത ക്രാഷ് കോഴ്‌സ്
കോഴിക്കോട്: എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്ക് എന്‍.ഐ.ടി, ഐ.ഐ.ടി പൂര്‍വ വിദ്യാര്‍ഥികള്‍ ഗണിതത്തില്‍ ക്രാഷ് കോഴ്‌സ് സംഘടിപ്പിക്കുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തെ ചോദ്യപേപ്പറുകള്‍ വിലയിരുത്തി ഈ വര്‍ഷം ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കൊണ്ടുള്ള വേറിട്ട ഒരു പഠനരീതിയാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്.
തോല്‍ക്കാന്‍ സാധ്യതയുള്ള കുട്ടികള്‍ മുതല്‍ എപ്ലസ് നേടുന്നവര്‍ക്ക് വരെ എളുപ്പത്തില്‍ മനസിലാവുന്ന രീതിയിലാണ് ക്ലാസുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. 15 മണിക്കൂര്‍ കൊണ്ട് പത്താം ക്ലാസിലെ മുഴുവന്‍ പാഠങ്ങളും പഠിക്കാന്‍ കഴിയും.
ഓരോ പാഠഭാഗത്തോടൊപ്പവും പ്രാക്റ്റീസ് ചോദ്യങ്ങളും സംശയനിവാരണനത്തിനായി പ്രത്യേക ഹെല്‍പ്‌ലൈനും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. സൗജന്യമായ ഈ കോഴ്‌സ് കാണാന്‍ യൂട്യൂബിലെ 'ലറൗുീൃ ോമഹമ്യമഹമാ' എന്ന ചാനലോ വേേു:െലറൗുീൃ.േമുു എന്ന വെബ്‌സൈറ്റോ സന്ദര്‍ശിച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9526 99 88 55 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."