HOME
DETAILS

ഈ വൈറസിന് ചികിത്സയുണ്ടോ?

  
backup
May 14, 2020 | 4:31 AM

political-virus-2020-may

 

2009ല്‍ സഖാവ് വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം അധികാരത്തിലുള്ളപ്പോള്‍ കേരള വിദ്യാഭ്യാസ വകുപ്പ് നാലാം ക്ലാസിലെ പരിസര പഠനത്തിന് വേണ്ടി തയാറാക്കിയ അധ്യാപക സഹായിയില്‍ കടന്നു കൂടിയ 'അബദ്ധം' അന്ന് വലിയ കോളിളക്കം സൃഷ്ടിക്കുകയുണ്ടായി. വിശ്വ മഹാകവി അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ 'തറാനയെ ഹിന്ദി' എന്ന ഉര്‍ദു കവിതയിലെ ആറാമത്തെ വരി തികച്ചും കുടില മനസ്സോടെ അണിയറയിലെ ചിലര്‍ വികൃതമാക്കി ചേര്‍ക്കുകയായിരുന്നു. 'മദ്ഹബ് നഹീം സിക്കാത്താ ആപസ് മേം ബൈര്‍ റഖ്‌നാ' (മതം പരസ്പരം വൈരം വച്ചു പുലര്‍ത്താന്‍ പഠിപ്പിക്കുന്നില്ല) എന്ന വരിയിലെ മദ്ഹബ് നഹീം എന്ന രണ്ട് പദങ്ങള്‍ മാറ്റി പകരം മുഹമ്മദ് നബി എന്ന് വച്ചു കൊടുത്തു. അപ്പോള്‍ അര്‍ഥം ഇങ്ങനെയായി 'മുഹമ്മദ് നബി പരസ്പരം വൈരം വച്ചു പുലര്‍ത്താന്‍ പഠിപ്പിക്കുന്നു!' എത്ര വിദഗ്ധവും ആസൂത്രിതവുമായ അബദ്ധം! അന്ന് വിഷയം വിവാദമാവുകയും ശക്തമായ പ്രതികരണങ്ങള്‍ വരികയും ചെയ്തപ്പോള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന പേരില്‍ ചിലരെ സസ്‌പെന്‍ഡ് ചെയ്തതായും പുസ്തകം പിന്‍വലിക്കാന്‍ ഉത്തരവിട്ടതായും അറിഞ്ഞു. പിന്നീട് അതിന്റെ പരിണാമം എന്തായെന്ന് ആരും അന്വേഷിച്ചുമില്ല, അറിഞ്ഞുമില്ല. പക്ഷെ, അതുകൊണ്ട് മാത്രം പ്രശ്‌നം അവസാനിക്കുന്നില്ല. മതേതരത്വത്തിന് ഊന്നല്‍ നല്‍കുന്നവരെന്ന് അഭിമാനപൂര്‍വം എടുത്തു പറയാറുള്ള ഇടതുപാര്‍ട്ടികള്‍ ഭരിക്കുമ്പോള്‍, അതും സാമുദായിക പാര്‍ട്ടി പ്രതിനിധികള്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്താല്‍ പ്രശ്‌നമാകുന്നുവെന്ന് പലപ്പോഴും കുറ്റപ്പെടുത്താറുള്ള സി.പി.എമ്മിലെ എം.എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ ഉണ്ടായ സംഭവമാണ്.


ഇതിപ്പോള്‍ ഓര്‍ത്തെടുക്കാന്‍ കാരണം കേരള പി.എസ്.സിയുടെ ആഭിമുഖ്യത്തില്‍ പുറത്തിറങ്ങിയ ബുള്ളറ്റിനില്‍ കടന്നു കൂടിയ തികച്ചും വര്‍ഗീയ ദുഷ്ടലാക്കോടെയുള്ള ചോദ്യവും ഉത്തരവും കണ്ടതാണ്. ഏപ്രില്‍ 15ന് ഇറങ്ങിയ, ബുള്ളറ്റിനിന്റെ അവസാന പേജിലാണ് വര്‍ത്തമാന ഇന്ത്യയില്‍ സംഘ്പരിവാര്‍ ശക്തികള്‍ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടാനായി മനഃപൂര്‍വം മെനഞ്ഞുണ്ടാക്കിയ ഒരു സംഭവം ഏറ്റുപിടിച്ചു കൊണ്ടുള്ള ചോദ്യവും ഉത്തരവും കടന്നുകൂടിയത്. രാജ്യത്തെ നിരവധി പൗരര്‍ക്ക് കൊവിഡ് - 19 ബാധയേല്‍ക്കുവാന്‍ കാരണമായ തബ്‌ലീഗ് മത സമ്മേളനം നടന്നത് എവിടെയെന്നാണ് ചോദ്യം. തൊട്ടടുത്ത വരിയില്‍ അതിന് ഉത്തരവുമുണ്ട് : നിസാമുദ്ദീന്‍ (ന്യൂഡല്‍ഹി).


വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ആദ്യം അവര്‍ അതിനെ നിസാരമാക്കി തള്ളുകയായിരുന്നു. അതത്ര ഗൗരവമുള്ള വിഷയമല്ലത്രെ. മാത്രമല്ല, രാജ്യത്ത് സംഭവിച്ച 'യാഥാര്‍ഥ്യം' മാത്രമാണ് പ്രസിദ്ധീകരിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു! തുടര്‍ന്നു ഉത്തരവാദപ്പെട്ടവരുടെ ഖേദപ്രകടനവും ഇതിന് കാരണക്കാരായവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന അറിയിപ്പും വന്നു. എന്നാല്‍ പിന്നീട് എല്ലാം കീഴ്‌മേല്‍ മറിഞ്ഞു. അവരുടെ ഭാഗത്ത് നിന്ന് പ്രശ്‌നമൊന്നും ഉണ്ടായിട്ടില്ലത്രെ. അത് വാര്‍ത്തയാക്കിയ പത്രക്കാരാണ് കുഴപ്പക്കാര്‍! അവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതായി പി.എസ്.സി പത്രക്കുറിപ്പിറങ്ങി. സ്വന്തം ഭാഗത്ത് നിന്ന് വന്ന അനൗചിത്യമല്ല, അത് വാര്‍ത്തയാക്കിയതാണ് പ്രശ്‌നം. പി.എസ്.സിക്ക് ചോദ്യോത്തരമായി നല്‍കാന്‍ സത്യസന്ധവും സ്വാഭാവികവുമായ വിഷയങ്ങളൊന്നും ലഭിക്കാത്തത് കൊണ്ടാണോ തെറ്റിദ്ധാരണാജനകവും അബദ്ധജഡിലവുമായ ഈ വിഷയത്തില്‍ തന്നെ കൈവച്ചത്? ഇത്തരമൊരു വാര്‍ത്ത ഏറ്റുപിടിക്കുക വഴി സമൂഹത്തിന് എന്ത് സന്ദേശമാണ് കമ്മിഷന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത് ?
കൊറോണ വൈറസിന്റെ വ്യാപനത്തിന് മതമോ ജാതിയോ ഇല്ലെന്നും അത്തരം കുപ്രചാരണങ്ങളില്‍ ജനങ്ങള്‍ വഞ്ചിതരാകരുതെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി മുതല്‍ ലോകാരോഗ്യ സംഘടനവരെയും ഇന്ത്യന്‍ പ്രധാനമന്ത്രി മുതല്‍ കേരള മുഖ്യമന്ത്രി വരെയും ജനങ്ങളെ ബോധവല്‍ക്കരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഒരംഗീകൃത സത്യമെന്ന പോലെ വൈറസ് വ്യാപനത്തിന് ഹേതുവായ തബ്‌ലീഗ് സമ്മേളനം എവിടെയാണ് നടന്നതെന്ന് പരീക്ഷാര്‍ഥികള്‍ക്ക് പഠിപ്പിച്ചു കൊടുക്കുന്നത്. വ്യാപിച്ചത് അവര്‍ മുഖേനയാണെന്ന കാര്യത്തില്‍ പി.എസ്.സിയില്‍ ഇരിക്കുന്നവര്‍ക്കാര്‍ക്കും സംശയമൊന്നുമില്ല. പരീക്ഷാര്‍ഥികള്‍ക്കും അങ്ങനെ സംശയം തോന്നരുത് എന്ന 'സദുദ്ദേശ്യത്തോടെ'യാണ് ഈ ചോദ്യം എഴുതിച്ചേര്‍ത്തവര്‍ അങ്ങനെ ചെയ്തതെന്ന കാര്യത്തിലും ആരും സംശയിക്കാനിടയില്ല. എന്നാല്‍ പി.എസ്.സി പോലുള്ള ഒരാധികാരിക സര്‍ക്കാര്‍ ബോഡിയില്‍ ഇത്തരം ദുഷ്ടലാക്കോടെയുള്ള നീക്കങ്ങള്‍ കണ്ടറിഞ്ഞ് തിരുത്താനും തിരുത്തിക്കാനും വേണ്ട പരിശോധനാ സമ്പ്രദായമൊന്നും നിലവിലില്ലേ? അതോ അവരും ഈ സംഘ്പരിവാര്‍ പ്രചരണങ്ങള്‍ ഏറ്റുപിടിക്കാന്‍ മാത്രമുള്ള നിലവാരത്തിലായോ?


തബ്‌ലീഗ് സമ്മേളനം കഴിഞ്ഞ ഉടനെ എന്തെല്ലാമാണ് ചില വികല മനസ്‌കര്‍ 'മോഡിയ ' (മോഡിസം ബാധിച്ച മീഡിയ) യുടെ പിന്‍ബലത്തോടെ പറഞ്ഞു പരത്തിയത്. പിന്നീട് അതെല്ലാം കേവലം കല്‍പ്പിത കഥകളും ദുരുപദിഷ്ട ജല്‍പ്പനങ്ങളുമായിരുന്നെന്ന് മാധ്യമങ്ങള്‍ തന്നെ തിരുത്തിക്കൊണ്ടിരിക്കയാണ്. എന്നാല്‍ കുപ്രചാരണങ്ങള്‍ക്ക് ലഭിക്കുന്ന കവറേജും മൈലേജും അവയുടെ തിരുത്തുകള്‍ക്ക് ലഭിക്കാറില്ല. പ്രത്യേകിച്ച് വ്യാജവാര്‍ത്തകള്‍ പടച്ചുവിടാനും പ്രചരിപ്പിക്കാനും സംഘ്പരിവാര്‍ നേതൃത്വത്തില്‍ വ്യവസ്ഥാപിതമായ വ്യാജ വാര്‍ത്താ നിര്‍മാണ, വിപണന ഫാക്ടറികള്‍ തന്നെ പ്രവര്‍ത്തിക്കുമ്പോള്‍. ഇത്തരം വ്യാജസന്ദേശങ്ങള്‍ അണ്ണാക്കില്‍ തട്ടാതെ വിഴുങ്ങാനും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി തങ്ങള്‍ക്ക് ലഭിച്ച ഇടങ്ങളില്‍ ഒട്ടും ഔചിത്യബോധമില്ലാതെ പകര്‍ത്താനും മടിയില്ലാത്തവര്‍ കേരള പി.എസ്.സി പോലുള്ള വേദികളില്‍ പോലും ഉണ്ടെന്നറിയുമ്പോഴാണ് നമ്മുടെ രാജ്യം ചെന്ന് പെട്ട ചതിക്കുഴിയെ പറ്റി ആലോചിച്ചു ശരിക്കും നെടുവീര്‍പ്പിടേണ്ടി വരിക.


ഇത് യോഗിയുടെ യു.പിയിലോ (സുശീല്‍)മോദിയുടെ ബിഹാറിലോ യദ്യൂരപ്പയുടെ കര്‍ണാകടയിലോ അല്ല. വലിയ പ്രബുദ്ധതയും മത നിരപേക്ഷതയും അവകാശപ്പെടുന്ന കേരളത്തില്‍! കേരളീയ മനസ്സിനെ ഉഴുതു മറിച്ച് വര്‍ഗീയതയ്ക്കും വംശീയതയ്ക്കും തഴച്ചു വളരാന്‍ പറ്റിയ മണ്ണാക്കി മാറ്റാന്‍ ചില വമ്പന്‍മാരുടെ ആശിര്‍വാദത്തോടെ തകൃതിയായ നീക്കങ്ങള്‍ നടക്കുന്നുവെന്ന കാര്യം മുന്‍കൂട്ടി കാണാതിരുന്നാല്‍ പിന്നീട് ഖേദിച്ചിട്ട് ഫലമുണ്ടാവില്ല. സഖാക്കള്‍ കൂടി അതിന് അറിഞ്ഞോ അറിയാതെയോ വളമിട്ടു കൊടുക്കുന്നുവെന്ന യാഥാര്‍ഥ്യം കൂടി കാണാതിരിക്കാനാവില്ല. പൊലിസ് വകുപ്പില്‍ ഈ ഒത്തു കളിയും ഒളിച്ചുകളിയും തുടങ്ങിയിട്ട് കുറച്ചു കാലമായി. മുമ്പ് പൊലിസ് മേധാവി സ്ഥാനത്തിരുന്നയാളുടെ തനിനിറം പുറത്തു കാണാന്‍ അദ്ദേഹം വിരമിക്കേണ്ടി വന്നെങ്കില്‍ നിലവില്‍ അതിന് പോലും കാത്തു നില്‍ക്കാതെ തീര്‍പ്പു കല്‍പ്പിക്കാവുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്കെന്നാണ് ജനസംസാരം.


ആഭ്യന്തര വകുപ്പില്‍ ഉപദേശി പട്ടം വഹിക്കുന്നയാളുടെ കഴിഞ്ഞ കാല ചരിത്രവും എല്ലാവര്‍ക്കും അറിവുള്ളതാണ്. ചില കേസുകളില്‍ യു.എ.പി.എ ചുമത്താന്‍ കാട്ടുന്ന അത്യുത്സാഹവും മറ്റു ചിലരുടെ വിഷയം വരുമ്പോള്‍ കാണുന്ന അഴകൊഴമ്പന്‍ നയവും ജനങ്ങള്‍ ശരിക്കും വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ പല കേസുകളിലും എന്‍.ഐ.എക്ക് നിര്‍ബാധം വന്നു ഇടപെടാന്‍ സാഹചര്യമൊരുക്കിയതും നിലവിലുള്ള തലവന്റെ എന്‍.ഐ.എ പശ്ചാത്തലവും കൂടി കൂട്ടി വായിക്കേണ്ടതാണ്.
ചില മാധ്യമങ്ങളെ വിലക്കെടുത്തും പ്രീണിപ്പിച്ചും കാവിവല്‍ക്കരണത്തിന് വേഗം വര്‍ധിപ്പിക്കുന്ന നീക്കങ്ങള്‍ മറുവശത്ത് സജീവമാണ്. കേരളത്തിന്റെ നിലവിലുള്ള സാമൂഹിക ഘടനയില്‍ കാര്യമായ വിള്ളല്‍ വീഴ്ത്തിയാലേ അത് നടക്കൂ എന്ന് തിരിച്ചറിഞ്ഞതിനാല്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ സംശയങ്ങളും തെറ്റിദ്ധാരണകളും സൃഷ്ടിക്കാനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങളാണ് ചില കേന്ദ്രങ്ങള്‍ ആസൂത്രിതമായി നടത്തിക്കൊണ്ടിരിക്കുന്നത്. കേരളം കേരളമായി നിലനില്‍ക്കുമ്പോള്‍ ഇവരുടെ ലക്ഷ്യം പൂവണിയാന്‍ സാധ്യത കുറവാണെന്ന് ഇവര്‍ക്ക് തന്നെ ബോധ്യമുണ്ട്. അതിനാല്‍ കേരളത്തെ യു.പിയോ ഗുജറാത്തോ ആക്കി മാറ്റാനുള്ള അന്തര്‍നാടകങ്ങളാണ് അരങ്ങേറുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യയുടെ പുതിയ ഗ്രാന്റ് മുഫ്തിയായി ശൈഖ് ഡോ. സാലിഹ് ബിൻ ഫൗസാൻ

Saudi-arabia
  •  8 hours ago
No Image

ജമ്മു കശ്മീരിൽ റോഹിങ്ക്യൻ മുസ്‌ലിം അഭയാർഥികൾക്ക് നേരെ കടുത്ത നടപടി; ക്യാമ്പുകളിലെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കാൻ ഉത്തരവ്

National
  •  11 hours ago
No Image

പെൺകുഞ്ഞ് ജനിച്ചതിൻ്റെ പേരിൽ മർദനം; പ്രസവം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ കട്ടിലിൽ നിന്ന് വലിച്ചിട്ടു; ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതി

Kerala
  •  12 hours ago
No Image

പുലി ഭീതി: അട്ടപ്പാടിയിൽ സ്കൂളിന് നാളെ അവധി

Kerala
  •  12 hours ago
No Image

അവൻ ഇന്ത്യൻ ടീമിൽ എത്താത്തതിൽ ഞാൻ വളരെയധികം വേദനിക്കുന്നു: അശ്വിൻ

Cricket
  •  12 hours ago
No Image

റോ‍ഡ് അപകടത്തിൽ ഒരാൾ മരിച്ചതിന് പിന്നാലെ ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  12 hours ago
No Image

ദീപാവലി സമ്മാനമായി ജീവനക്കാർക്ക് ' 51 സ്കോർപിയോ' കാറുകൾ നൽകി ഉടമ: എം.കെ. ഭാട്ടിയയ്ക്ക് സമൂഹമാധ്യമങ്ങളിൽ വമ്പൻ കയ്യടി

auto-mobile
  •  13 hours ago
No Image

യുവതിയുടെ ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പ്രചരിപ്പിച്ചു; യുവാവിന് നാല് ലക്ഷം രൂപ പിഴ ചുമത്തി അബൂദബി കോടതി

uae
  •  13 hours ago
No Image

മുത്തശ്ശിയെ ഫോൺ വിളിച്ചതിന് ഒമ്പത് വയസ്സുകാരന് ക്രൂരമർദനം; പ്രധാനാധ്യാപകൻ അറസ്റ്റിൽ

National
  •  13 hours ago
No Image

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം അവനാണ്: റിവാൾഡോ

Football
  •  13 hours ago