HOME
DETAILS

മൂവാറ്റുപുഴയുടെ സമഗ്രവികസനത്തിന് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടന്ന് എം.എല്‍.എ

  
backup
July 10 2016 | 08:07 AM

%e0%b4%ae%e0%b5%82%e0%b4%b5%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%ae%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%bf

 

മുവാറ്റുപുഴ: മൂവാറ്റുപുഴയുടെ സമഗ്രവികസനത്തിന് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ. ജനറലാശുപത്രിയിലെ നവീകരണത്തിനും വിവിധ കുടിവെള്ള പദ്ധതിക്കും വള്ളിക്കട, തളിക്കാട്ട് കടവ്, വള്ളിക്കുന്നത്ത് കടവ് എന്നീ മൂന്ന് പാലങ്ങള്‍ക്കും വിവിധ റോഡുകളുടെ നിര്‍മാണത്തിനും കെ.എസ്.ആര്‍.ടിസിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഇ.ഇ.സി മാര്‍ക്കറ്റില്‍ അഗ്രോപാര്‍ക്ക് ആരംഭിക്കാനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
മുവാറ്റുപുഴ-കാക്കനാട് നാലുവരി പാതയുടെ 40-കോടിരൂപയും അങ്കമാലി-ശബരി പാതയുടെ 50-കോടി രൂപയും മുവാറ്റുപുഴ ബൈപാസിന്റെ 15-കോടി രൂപയ്ക്ക് പുറമേയാണ് ഈപദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചിരിക്കുന്നതെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. ആശുപത്രിയിലെ വിവിധ പദ്ധതികള്‍ക്കായി 10-കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കി ആരോഗ്യ വകുപ്പിന് സമര്‍പ്പിച്ചിരിക്കുന്നത്. അത്യഹിത വിഭാഗത്തിന് പുതിയ ബ്ലോക്ക് നിര്‍മിക്കാനും സൂപ്പര്‍ സ്‌പെഷാലിറ്റി വാര്‍ഡ് നിര്‍മിക്കാനും ഡയാലിസിസ് യൂണിറ്റ്, സിടിസ്‌കാന്‍ യൂണിറ്റ് എന്നിവ ആരംഭിക്കാനുമാണ് ബജറ്റില്‍ തുക വകയിരുത്തിയിരിക്കുന്നത്.
താലൂക്ക് ആശുപത്രിയെ ജനറലാശുപത്രിയായി ഉയര്‍ത്തിയെങ്കിലും അത്യാഹിത വിഭാഗത്തിലടക്കം യാതൊരു സൗകര്യങ്ങളും ആശുപത്രിയില്‍ ഒരുക്കിയിരുന്നില്ല. ചെറിയൊരു അപകടം ഉണ്ടായാല്‍ പോലും അത്യാഹിത വിഭാഗത്തിലെത്തുന്നവര്‍ക്ക് വേണ്ടത്ര ചികിത്സ നല്‍കുന്നതിനുള്ള സൗകര്യം ഇവിടെ ഇല്ല. കിഴക്കന്‍ മേഖലയിലെ സാധാരണക്കാരുടെ ഏകാശ്രയമായ ജനറലാശുപത്രിയെ മികച്ച ആശുപത്രിയാക്കി മറ്റുന്നതിന് പദ്ധതി പൂര്‍ത്തിയാകുന്നതോടെ കഴിയുമെന്നും എം.എല്‍.എ പറഞ്ഞു.
നിയോജക മണ്ഡലത്തിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് 14-കോടി രൂപയും എസ്റ്റിമേറ്റ് തയ്യാറാക്കി വാട്ടര്‍ അതോറിറ്റിക് സമര്‍പ്പിച്ചിട്ടുണ്ട്. കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റുന്നതിനും വിവിധ പ്രദേശങ്ങളില്‍ പുതിയ കുടിവെള്ള പദ്ധതികള്‍ ആരംഭിക്കുന്നതിനും നിലവിലെ കുടിവെള്ള പദ്ധതികളുടെ നവീകരണം മടക്കമുള്ളതിനാണ് ബജറ്റില്‍ തുക വകയിരുത്തിയിരിക്കുന്നതെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിന് 80-കോടി രൂപയുടെ എസ്റ്റിമേറ്റാണ് പൊതുമരാമത്തിന് സമര്‍പ്പിച്ചത്. മുവാറ്റുപുഴ-കാക്കനാട്, മുവാറ്റുപുഴ ബൈപാസ് എന്നിവയ്ക്ക് 55-കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെ മുഗണനാക്രമത്തില്‍ മറ്റ് റോഡുകള്‍ക്കും ഫണ്ട് ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടന്നും എംഎല്‍എ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ നവീകരണത്തിനും പുതിയ ബസുകള്‍, ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടന്നും എംഎല്‍എ പറഞ്ഞു.
ആവോലി-ആരക്കുഴ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വള്ളിക്കട പാലത്തിനും, ആയവന പഞ്ചായത്തിലെ കാരിമറ്റം-അഞ്ചല്‍പെട്ടിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കാളിയാര്‍ പുഴയ്ക്ക് കുറുകെ തളിക്കാട്ട് കടവില്‍ പാലം നിര്‍മിക്കുന്നതിനും ആവോലി പഞ്ചായത്തിനെയും മുവാറ്റുപുഴ നഗരസഭയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തൊടുപുഴയാറിന് കുറുകെ വള്ളികുന്നത്ത് കടവ് ബ്രിഡ്ജിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. മുവാറ്റുപുഴ ഇഇസി മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ അഗ്രോപാര്‍ക്ക് സ്ഥാപിക്കാനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  2 days ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago