സീറ്റില്ല, മുറുമുറുത്ത് ഇടതു ഘടകകക്ഷികള്‍
കോഴിക്കോട്: ലേക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെചൊല്ലി ജനതാദള്‍ എസില്‍ കലാപം. നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തിയവര്‍ സ്വന്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നും ഒരു വിഭാഗം ആവശ്യമുയര്‍ത്തി. ഇടതു മുന്നണി എന്നാല്‍ സി.പി.എമ്മും സി.പി.ഐയും മാത്രമാണെങ്കില്‍ മറ്റുള്ളവരെന്തിനാണ് ഈ മുന്നണിയിലെന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തി. യോഗത്തില്‍ നിന്ന് മുന്‍ മന്ത്രി ജോസ് തെറ്റയില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയും ചെയ്തു.
പ്രതിഷേധം ഇടതു മുന്നണി യോഗത്തില്‍ അറിയിച്ചതായി സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ കെ. കൃഷ്ണന് കുട്ടി അറിയിച്ചു. രാജ്യത്ത് ഫാസിസ്റ്റ് ശക്തികള്‍ അധികാരത്തില്‍ വരുന്നത് ഇല്ലാതാക്കുകയാണ് മുഖ്യലക്ഷ്യം. അതിനായി എല്‍.ഡി. എഫിനെ പിന്തുണയ്ക്കുമെന്നും കൃഷ്ണന് കുട്ടി അറിയിച്ചു.
ഇ തേ പ്രതിഷേധം തന്നെയാണ് മറ്റു ഘടകകക്ഷികള്‍ക്കുമുള്ളത്. അതൃപ്തി എല്ലാവരും മുന്നണി യോഗത്തില്‍ അറിയിച്ചിട്ടുണ്ട്.
പ്രത്യേക സാഹചര്യമായതിനാല്‍ സഹകരിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ഥന പരിഗണിച്ചാണ് അവര്‍ നിശബ്ദരായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."