HOME
DETAILS

സ്വാതന്ത്ര്യ സമരത്തിലെ ആലി മുസ്‌ലിയാര്‍

  
backup
June 23 2018 | 20:06 PM

aali-musliar-in-freedom-strugle

1922 ഫെബ്രുവരി 17 ശനിയാഴ്ച പുലര്‍ച്ചെ അഞ്ചു മണി. അംഗശുദ്ധി വരുത്തി ഈ ലോകത്തെ തന്റെ അവസാനത്തെ സുബ്ഹി നിസ്‌കാരം ഭയഭക്തിയോടെ നിര്‍വഹിച്ചു അദ്ദേഹം. എന്നിട്ടിങ്ങനെ പ്രാര്‍ഥിച്ചു:


''രാജാധിരാജനായ നാഥാ... ഈ കാപാലികരുടെ മുന്നില്‍ എന്നെ നീ അപമാനിക്കരുതേ..'


കോയമ്പത്തൂര്‍ ജയിലിലാണു രംഗം. ഇരുകരങ്ങളും മുകളിലേക്കുയര്‍ത്തിപ്പിടിച്ചു ഭക്തിനിര്‍ഭരമായി പ്രാര്‍ഥനകളില്‍ മുഴുകിയത് പണ്ഡിതവരേണ്യരും ധീരദേശാഭിമാനിയുമായ ആലി മുസ്‌ലിയാര്‍. സൂഫിവര്യനായ ആ സ്വാതന്ത്ര്യസമര നായകന്റെ മനസില്‍നിന്ന് അണപൊട്ടിയ ആര്‍ദ്രമായ അവസാനത്തെ പ്രാര്‍ഥന സര്‍വശക്തനായ ദൈവം സ്വീകരിക്കുക തന്നെ ചെയ്തു. ആ നിസ്‌കാരപ്പായയില്‍ വച്ചു തന്നെ അദ്ദേഹം എന്നെന്നേക്കുമായി ഈ ലോകത്തോടു വിടപറഞ്ഞു.


പക്ഷേ, കോഴിക്കോട് മാര്‍ഷല്‍ ലോ കോടതിയുടെ വിധി ജയിലധികൃതര്‍ക്കു നടപ്പാക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. ജീവന്‍ പിരിഞ്ഞ ആ ദേഹം തൂക്കിലേറ്റി ആലി മുസ്‌ലിയാരെ തൂക്കിക്കൊന്നതായി വിധിയെഴുതുകയും ജയില്‍രേഖയില്‍ രേഖപ്പെടുത്തുകയും ചെയ്തു. ആലി മുസ്‌ലിയാരെയും 37 അനുചരന്മാരെയുമാണ് അന്നു മാര്‍ഷല്‍ ലോ കോടതി വിചാരണ ചെയ്തത്. അവര്‍ക്കുവേണ്ടി വാദിക്കാന്‍ സര്‍ക്കാര്‍ എ.വി ബാലകൃഷ്ണമേനോന്‍ എന്ന അഭിഭാഷകനെ ഏര്‍പ്പെടുത്തിക്കൊടുത്തിരുന്നുവെങ്കിലും തനിക്കുവേണ്ടി വാദിക്കണമെന്നില്ല എന്നാണ് ആലി മുസ്‌ലിയാര്‍ അഭിഭാഷകനോടു പറഞ്ഞത്. ജെ.ഡബ്ല്യു ഹ്യൂഗ്‌സിന്റെ അധ്യക്ഷതയില്‍ എഡിങ്ടനും ആര്‍. രാമയ്യരും അടങ്ങുന്ന കോടതി അതിന്റെ നടപടികള്‍ പൂര്‍ത്തിയാക്കി പുറപ്പെടുവിച്ച വിധി ഇങ്ങനെയായിരുന്നു: 'ആലി മുസ്‌ലിയാര്‍ അടക്കം 13 പേരെ തൂക്കിക്കൊല്ലുകയും മൂന്നുപേരെ നാടുകടത്തുകയും എട്ടുപേരെ ജീവപര്യന്തം നാടുകടത്തുകയും 14 പേരെ ജീവപര്യന്തം ജയിലില്‍ ഇടുകയും ചെയ്യുന്നതോടൊപ്പം ഈ പറഞ്ഞ എല്ലാവരുടെയും സ്വത്തുക്കള്‍ സര്‍ക്കാരിലേക്കു കണ്ടുകെട്ടാനും നാം കല്‍പ്പിക്കുന്നു.'


പ്രതീക്ഷിക്കപ്പെട്ടിരുന്നതു പോലെ തന്നെ പ്രതികളുടെ അപ്പീല്‍ സ്വീകരിക്കപ്പെട്ടില്ല. ശിക്ഷ നടപ്പാക്കുന്നതിനായി പ്രതികളെ കോയമ്പത്തൂര്‍ ജയിലിലേക്ക് എത്രയും വേഗം മാറ്റാനും കോടതി കല്‍പനയായി. വെറും മൂന്നേ മൂന്നു ദിവസം കൊണ്ടാണു വിചാരണയും വിധിയുമൊക്കെ പൂര്‍ത്തിയാക്കിയത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്തരിച്ച നെല്ലിക്കുത്ത് മുഹമ്മദ് മുസ്‌ലിയാര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് കോയമ്പത്തൂരിലെ ശുകിറാന്‍ പേട്ടില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഉപ്പാപ്പയുടെ ഖബറിടം സന്ദര്‍ശിക്കാന്‍ പോയപ്പോഴാണു രേഖപ്പെടുത്താത്ത ഒട്ടേറെ വിവരങ്ങള്‍ ലഭ്യമായത്. ചരിത്രകാരന്മാര്‍ പോലും രേഖപ്പെടുത്താതെ പോയ ആ സത്യമാണ് ആലി മുസ്‌ലിയാരുടെ പൗത്രനും ചരിത്രഗവേഷകരുടെ വഴികാട്ടിയുമായ നെല്ലിക്കുത്ത് എ.പി മുഹമ്മദ് മുസ്‌ലിയാര്‍ തെളിവുസഹിതം സ്ഥിരീകരിച്ചിരിക്കുന്നത്.


ഉപ്പാപ്പയുടെ മരണം തൂക്കിലേറ്റിയല്ലെന്നും സ്വാഭാവിക മരണമാണെന്നും ബ്രിട്ടിഷുകാര്‍ കെട്ടിച്ചമച്ച കഥകളാണു ചരിത്രമായി രേഖപ്പെടുത്തിയതെന്നും മുഹമ്മദ് മുസ്‌ലിയാര്‍ പറയുന്നു. നാമൊക്കെ സ്മാരകം എന്നു പറയുന്നതിന് എത്രയോ മുന്‍പു തന്നെ അവിടെ ആലി മുസ്‌ലിയാര്‍ക്ക് സ്മാരകം ഉയര്‍ന്നുകഴിഞ്ഞിരുന്നു. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ മുന്‍കൈയെടുത്തായിരുന്നു ഈ നീക്കം നടന്നത്. കേന്ദ്രമന്ത്രി ഹുമയൂണ്‍ കബീറാണ് സ്മാരകം ഉദ്ഘാടനം ചെയ്തത്. അന്ന് ആലി മുസ്‌ലിയാരുടെ മയ്യിത്ത് കുളിപ്പിക്കുകയും മറ്റ് അന്ത്യകര്‍മങ്ങള്‍ നടത്തുകയും ചെയ്തവരെ അന്വേഷിച്ചു കണ്ടെത്തി അവരോടു ജയിലധികൃതരില്‍ ചിലര്‍ പറഞ്ഞ വിവരങ്ങള്‍ ശേഖരിച്ചാണു വധശിക്ഷ നടപ്പാക്കുന്നതിനു മുന്‍പുതന്നെ അദ്ദേഹം മരണപ്പെട്ടിരുന്നുവെന്ന വിവരം പൗത്രന്‍ മുഹമ്മദ് മുസ്‌ലിയാര്‍ കണ്ടെത്തുന്നത്.


സംഭവബഹുലമായ ആ ധീരവിപ്ലവകാരി മഞ്ചേരി നെല്ലിക്കുത്തിലെ എരികുന്നന്‍ പാലത്തുമൂലയില്‍ കുഞ്ഞിമൊയ്തീന്റെയും പൊന്നാനി മഖ്ദൂം കുടുംബത്തിലെ ഒറ്റകത്ത് ആമിന ഉമ്മയുടെയും രണ്ടാമത്തെ മകനായി 1853ലാണു ജനിച്ചത്. പൂര്‍വികരായി തന്നെ വൈദേശിക മേധാവിത്വ വിരോധം രക്തത്തിലലിഞ്ഞ ഒരു കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. 1921നു മുന്‍പു തന്നെ ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ അരങ്ങേറിയ ഒട്ടേറെ കാര്‍ഷിക, ജന്മി, കുടിയാന്‍ സമരങ്ങളില്‍ ആലി മുസ്‌ലിയാരുടെ കുടുംബം പങ്കെടുക്കുകയും ശിക്ഷിക്കപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തിട്ടുണ്ട്.


ചെറുപ്പത്തിലേ വിജ്ഞാനകുതുകിയായിരുന്ന അദ്ദേഹം നാട്ടിലെ കുഞ്ഞിക്കമ്മു മൊല്ലയില്‍നിന്നു കൊളുത്തിയ വിജ്ഞാനത്തിന്റെ കൈത്തിരി പിന്നീട് നൂറുദ്ദീന്‍ മുസ്‌ലിയാരിലൂടെ വികസിപ്പിച്ചു. പാണ്ഡിത്യത്തിന്റെ പൊന്‍പ്രഭ പരത്തിയ പ്രസിദ്ധമായ പൊന്നാനി വലിയ പള്ളിയിലെ ദര്‍സിലെ പത്തുവര്‍ഷ പഠനം കൂടുതല്‍ ജ്ഞാനമേഖലയില്‍ ഉയരങ്ങളിലെത്താന്‍ അദ്ദേഹത്തെ സഹായിച്ചു.


ബ്രീട്ടിഷുകാര്‍ക്കെതിരേ ഖിലാഫത്ത് കമ്മിറ്റികള്‍ രൂപംകൊള്ളാന്‍ തുടങ്ങിയ സമയമായിരുന്നു അത്. ഇതിന്റെ ഭാഗമായി തിരൂരങ്ങാടിയിലും കമ്മിറ്റി രൂപീകരിച്ചു. ആലി മുസ്‌ലിയാര്‍ അതിന്റെ നായകനുമായി. വിവരം മണത്തറിഞ്ഞ അധികൃതര്‍ പലരെയും അറസ്റ്റ് ചെയ്തു. ഇവരെ വിട്ടുകിട്ടാനായി ആലി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ജനം പൊലിസ് സ്റ്റേഷനിലേക്കു മാര്‍ച്ച് ചെയ്തു. അകത്ത് സന്ധിസംഭാഷണങ്ങള്‍ നടക്കുന്നതിനിടെ പുറത്തു ജനക്കൂട്ടത്തിനു നേരെ വെടിവയ്പുണ്ടായി. ശാന്തമായും സമാധാനമായും സന്ധിസംഭാഷണങ്ങള്‍ നടന്നുകൊണ്ടിരിക്കെ പൊട്ടിച്ച ആ വെടി ജനമനസുകളില്‍ ഇടിത്തീയായി പരന്നു. ആലി മുസ്‌ലിയാര്‍ എന്ന ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകമായിരുന്ന പണ്ഡിതപ്രതിഭ ഇതോടെ ധീരശൂര വിപ്ലവനായകനായി മാറുകയായിരുന്നു. സത്യത്തില്‍ ആ വെടിയാണ് 1921ലെ ആ മഹാസമരത്തിനു നിമിത്തമായതെന്നും പറയാം. പിന്നീട് ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ അരങ്ങേറിയ സംഭവവികാസങ്ങള്‍ക്കു ചരിത്രം സാക്ഷിയാണ്. ആയിരങ്ങള്‍ കൊല്ലപ്പെട്ടു. ആയിരങ്ങള്‍ നാടുകടത്തപ്പെടുകയും ജയിലിലടക്കപ്പെടുകയും പലവിധത്തില്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. ആയിരങ്ങള്‍ അനാഥരും വിധവകളും അശരണരും ആലംബഹീനരുമായി. അന്തമാനിലെയും ബെല്ലാരിയിലെയുമൊക്കെ ജയിലറകള്‍ ഏറനാടന്‍ മാപ്പിളമാരെ കൊണ്ടു നിറക്കപ്പെട്ടു. വായുകടക്കാത്ത, ശ്വാസം കിട്ടാത്ത ഗുഡ്‌സ് വാഗണില്‍ കുത്തിനിറച്ചു കുറേപേരെ കടിച്ചുപറിച്ചും മാന്തിയും കീറിയും ക്രൂരമാംവിധം മരണത്തിലേക്കു തള്ളിയിട്ടു.


ആറു മാസക്കാലം കൊണ്ട് ബ്രിട്ടിഷ് ഭരണം ഏറനാട്, വള്ളുവനാട് പ്രദേശങ്ങളില്‍നിന്നു കെട്ടുകെട്ടിച്ച ധീര വിപ്ലവത്തിനു നായകത്വം വഹിച്ച ധീരദേശാഭിമാനി ആലി മുസ്‌ലിയാരും അനുചരന്മാരും അവസാനം സൈന്യത്തിന്റെ പിടിയിലാകുകയും മരണപ്പെടുകയും ചെയ്തിട്ടു വര്‍ഷം 96 തികയുകയാണ്.

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  2 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  3 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  4 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  4 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago