HOME
DETAILS

സഹകരണ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ കര്‍ണാടക പ്രതിനിധി സംഘം കേരളത്തില്‍

  
backup
March 09 2019 | 00:03 AM

%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-2

തിരുവനന്തപുരം: കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു മനസ്സിലാക്കുന്നതിനായി കര്‍ണാടക സംസ്ഥാന സഹകരണമന്ത്രി ബന്ദപ്പ ഖഷംപെര്‍, സഹകരണസംഘം രജിസ്ട്രാര്‍ ഡോ. എന്‍. മഞ്ജുള ഐ.എ.എസ് എന്നിവരുടെ നേതൃത്വത്തിലുളള ഏഴംഗ പ്രതിനിധി സംഘം കേരളത്തിലെത്തി.
സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയ സംഘം കേരള ബാങ്ക് അടക്കമുള്ള വികസനപ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തു. കേരളത്തില്‍ ഫലപ്രദമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ സേവന സുരക്ഷിതത്വം, സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ സ്വാശ്രയ പെന്‍ഷന്‍ പദ്ധതി, വിവിധ സഹകരണ ക്ഷേമ ബോര്‍ഡുകളുടെ പ്രവര്‍ത്തനം, കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തനം എന്നിവ നേരിട്ടു മനസ്സിലാക്കാനാണ് ഇവര്‍ എത്തിയത്. സഹകരണ പെന്‍ഷന്‍ ബോര്‍ഡ്, സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ്, കടാശ്വാസ കമ്മീഷന്റെ ഓഫിസ് എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി.
സഹകരണവകുപ്പു സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, സഹകരണസംഘം രജിസ്ട്രാര്‍ എസ്. ഷാനവാസ്, പ്രൈവറ്റ് സെക്രട്ടറി കല്ലറ മധു, കടാശ്വാസകമ്മീഷന്‍ അംഗങ്ങള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വട്ടിയൂര്‍ക്കാവ് സര്‍വീസ് സഹകരണബാങ്ക്, തിരുവനന്തപുരം ഐ.സി.എം എന്നിവിടങ്ങളും കര്‍ണാടക പ്രതിനിധി സംഘം സന്ദര്‍ശിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago