HOME
DETAILS
MAL
പ്രധാനമന്ത്രിയെ അപമാനിച്ച കേസ് : കെജ്രിവാളിന് അറസ്റ്റ് വാറണ്ട്
backup
April 11 2017 | 05:04 AM
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ അപമാനിച്ച കേസില്‍ കോടതിയില്‍ ഹാജരാവാതിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അറസ്റ്റ് വാറണ്ട്. അസമിലെ ദിഫു കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ജനുവരി 30നകം ഹാജരാകണമെന്നായിരുന്നു കോടതി ഉത്തരവ്.
ഹാജരാവുന്നതിനുള്ള സമയം നീട്ടിത്തരണമെന്ന് കെജ്രിവാള് കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പും മുഖ്യമന്ത്രിയെന്ന നിലക്കുള്ള തിരക്കുകളും ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം. എന്നാല്‍ ആവശ്യം കോടതി അംഗീകരിച്ചില്ല.
മോഡിക്കെതിരെ കെജ്രിവാള് ഇട്ട ട്വീറ്റാണ് കേസിനാധാരം. മോദിയുടെ ബിരുദം വ്യാജമാണെന്നും 12ാം ക്ലാസ് വരെയേ അദ്ദേഹം പഠിച്ചിട്ടുള്ളുവെന്നുമായിരുന്നു ട്വീറ്റ്. അസമിലെ ബി.ജെ.പി നേതാവ് സൂര്യ രോങ്ഫാറാണ് കെജ്രിവാളിനെതിരെ പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."