HOME
DETAILS
MAL
പ്രത്യേക ട്രെയിന്‍: സംസ്ഥാനത്തിന്റെ രജിസ്‌ട്രേഷന്‍ നോക്കാതെ യാത്രക്കാരെ കൊണ്ടുവരരുതെന്ന് കേരളം
ADVERTISEMENT
backup
May 15 2020 | 04:05 AM
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ രജിസ്‌ട്രേഷന്‍ നോക്കാതെ യാത്രക്കാരെ പ്രത്യേക ട്രെയിനില്‍ കൊണ്ടുവരരുതെന്ന് കേന്ദ്ര റയില്‍വേ മന്ത്രാലയത്തോട് കേരളം ആവശ്യപ്പെട്ടു.
ഇക്കാര്യം കേന്ദ്ര റയില്‍വേ മന്ത്രി പീയൂഷ് ഗോയലുമായി സംസാരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രത്യേക ട്രെയിനില്‍ യാത്ര ചെയ്യാം. കേരളത്തിലേക്കുള്ള ട്രെയിന്‍ മറ്റു പല സ്ഥലങ്ങളിലും നിര്‍ത്തിയിട്ടാണ് ഇവിടെയെത്തുന്നത്. ഇത് രോഗവ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന നടപടികളെ നിഷ്ഫലമാക്കുന്ന രീതിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ രജിസ്‌ട്രേഷന്‍ നോക്കാതെ റെയില്‍വെ ഓണ്‍ലൈന്‍ ബുക്കിങ് വഴി യാത്രക്കാരെ കൊണ്ടുവന്നാല്‍ രോഗവ്യാപനത്തിന് സാധ്യതയുണ്ട്. ഇത് സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വലിയ തടസമാകും. അതിനാല്‍ സര്‍ക്കാരിന്റെ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ ബുക്കിങ് അനുവദിക്കാവൂ എന്ന് റെയില്‍വെ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മറ്റു സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയവരെ തിരിച്ചെത്തിക്കുന്നതിന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ വേണമെന്നും റെയില്‍വെ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 10 പേരും ആശുപത്രി വിട്ടു; കേരളത്തിന് ചരിത്ര നേട്ടം
Kerala
• an hour agoകഞ്ചാവ് വില്‍പ്പനക്കാരുടെ കൈയില്‍ നിന്നും പിടിച്ച മിഠായികള്‍; സംശയം തോന്നി പരിശോധിച്ചു റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്
Kerala
• an hour agoസീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് രാഹുല്‍ ഗാന്ധി
National
• 2 hours agoസി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു
National
• 3 hours agoകലവൂരിലെ സുഭദ്ര വധക്കേസ്: പ്രതികളായ മാത്യൂസും ശര്‍മിളയും പിടിയില്‍, അറസ്റ്റ് ചെയ്തത് മണിപ്പാലില്‍ നിന്ന്
Kerala
• 3 hours agoതീരാനോവില്‍ പ്രിയപ്പെട്ടവനെ അവസാന നോക്ക് കണ്ട് ശ്രുതി; ജെന്‍സന് ഹൃദയം നുറുങ്ങുന്ന യാത്രാമൊഴി
Kerala
• 3 hours agoവെടിനിര്‍ത്തല്‍: ഹമാസുമായി ഖത്തര്‍ ഈജിപ്ത് അനൗപചാരിക ചര്‍ച്ച
International
• 4 hours agoബെവ്‌കോ ജീവനക്കാര്‍ക്ക് ഓണം കെങ്കേമം; ഇത്തവണ ബോണസായി ലഭിക്കുക 95000 രൂപ
Kerala
• 4 hours agoഅമ്മ പിളര്‍പ്പിലേക്ക്?; പുതിയ ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ 20 അംഗങ്ങള്‍ ഫെഫ്കയെ സമീപിച്ചു
Kerala
• 4 hours ago'ജെന്‍സന്റെ ആഗ്രഹം പോലെ ശ്രുതിക്ക് ജോലി നല്‍കും, ഒറ്റപ്പെടുത്തില്ല' മന്ത്രി കെ.രാജന്‍
Kerala
• 4 hours agoADVERTISEMENT