അമ്മ മലയാളം: ചര്‍ച്ച ഇന്ന്
തലയോലപ്പറമ്പ് : വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകസമിതിയുടെ സാഹിത്യ ചര്‍ച്ചാവേദിയായ ബഷീര്‍ അമ്മ മലയാള സാഹിത്യ കൂട്ടായ്മയുടെ 33-ാമത് സാഹിത്യചര്‍ച്ചയില്‍ കേരളത്തിന്റെ പ്രാചീനകലയായ തിരുവാതിരക്കളിയേക്കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കുന്നു. ഇന്ന് വൈകീട്ട് 3ന് ബഷീറിന്റെ പ്രാഥമിക വിദ്യാലയമായ തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടമായ ഇന്നത്തെ ഗവ: യുപി സ്‌കൂളിലെ മജീദ്-സുഹറ ക്ലാസ്സ് മുറിയില്‍ വെച്ചാണ് പരിപാടി നടത്തുന്നത്. ബഷീര്‍ സ്മാരകസമിതി ഡയറക്ടറും ഡിബി കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ പ്രഫ:കെ എസ് ഇന്ദുവിന്റെ അധ്യക്ഷതയില്‍ സി കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഡിബി കോളജ് അസി.പ്രഫ.ഡോ.വി മഞ്ജു 'തിരുവാതിരക്കളി സംസ്‌കാരവും കലയും' എന്ന വിഷയത്തെ സംബന്ധിച്ച് പ്രബന്ധം അവതരിപ്പിക്കും വൈക്കം ചിത്രഭാനു, എം കെ ഷിബു, ഡോ.ബി പത്മനാഭപിള്ള, ഡോ.എസ് ലാലിമോള്‍, പ്രഫ.ടി ഡി മത്യു, ആനന്ദവല്ലി പൂവ്വക്കോട്ടില്‍ പങ്കെടുക്കും. ഫോണ്‍ നമ്പര്‍: 9447869193.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."