പൊലിസിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഹിമവല്‍ഭദ്രാനന്ദ
തിരുവനന്തപുരം: പൊലിസിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ജയില്‍ മോചിതനായ തോക്കു സ്വാമിയെന്ന ഹിമവല്‍ഭദ്രാനന്ദ. ജിഷ്ണുവിന്റെ കുടുംബത്തിനു സഹായം ചെയ്യാനല്ല തിരുവനന്തപുരത്ത് എത്തിയത്. കൊച്ചിയിലെ പൊലിസും മയക്കുമരുന്നു മാഫിയയും തമ്മിലുള്ള അവിശുദ്ധ ബന്ധം സംബന്ധിച്ച് ഡി.ജി.പിക്ക് പരാതി കൊടുക്കാനാണ് വന്നത്. ലോക്നാഥ് ബെഹ്റയുടെ സുഹൃത്തായ സിനിമാ സംവിധായകന് മേജര്‍ രവി വിളിച്ചു പറഞ്ഞതിനു ശേഷമാണ് താന്‍ വന്നത്. രാവിലെ പതിനൊന്നു മണിയക്ക് അദ്ദേഹം കാണാന്‍ സമയവും അനുവദിച്ചിരുന്നു.
ഡി.ജി.പി ഓഫിസിനു മുന്നില്‍ മാധ്യമപ്രവര്‍ത്തകനുമായി സംസാരിച്ചു നില്‍ക്കുമ്പോഴാണ് പൊലിസ് തന്നെ അകാരണമായി കസ്റ്റഡിയിലെടുക്കുന്നത്. എന്തിനാണ് അറസ്റ്റ് ചെയ്തത് എന്ന് ചോദിച്ചിട്ടും പൊലിസ് ഒന്നും പറഞ്ഞില്ല. ഏതു കേസിന്റെയും കൂടെ തന്റെ പേരുകൂടിയുണ്ടെങ്കില്‍ അതിനൊരു ബലമുണ്ടെന്നാണ് പറയുന്നത്. ഇങ്ങനെ ബലമുണ്ടാക്കാന്‍ താന്‍ എന്താ ഫെവിക്കോളോ, ശങ്കര്‍ സിമിന്റോ ആണോ? ഹിമവല്‍ ഭദ്രാനന്ദ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."