HOME
DETAILS
MAL
ഹൂതികളുടെ ഡ്രോണ്‍ ആക്രമണം; ഇന്ത്യക്കാരനുള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരുക്ക്
backup
March 09 2019 | 17:03 PM
ജിദ്ദ: യമനില്‍ നിന്ന് ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം സഊദി വ്യോമസേന തകര്‍ത്തു. അബഹയിലെ ജനവാസ മേഖലയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട ഡ്രോണിനെ വ്യോമസേനയുടെ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഒരു ഇന്ത്യക്കാരന് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഒരു സ്ത്രീ ഉള്‍പ്പെടെ നാല് സ്വദേശികള്‍ക്കും ഒരു ഇന്ത്യക്കാരനുമാണ് പരുക്കേറ്റത്.
ആറ് വാഹനങ്ങളും ഏതാനും വീടുകളും തകര്‍ന്നിട്ടുണ്ട്. ആരുടെയും പരുക്ക് സാരമുള്ളതല്ലെന്ന് സഖ്യസേന വക്താവ് തുര്‍കി അല്‍ മാലികി അറിയിച്ചു. സാധാരണ ജനങ്ങളെ ലക്ഷ്യം വെച്ചുള്ള ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."