മേല്‍പ്പാലവും ഭൂഗര്‍ഭപാതയും: ചെറുകിട വ്യവസായ അസോസിയേഷന്‍
സുല്‍ത്താന്‍ ബത്തേരി: വയനാട് ചുരത്തിലെ ഗതാഗത പ്രശ്‌നത്തിന് ശാശ്വത മോചനം വേണമെങ്കില്‍ മേല്‍പ്പാലമോ ഭൂഗര്‍ഭപാതയോ നിര്‍മിക്കുക മാത്രമാണ വഴിയെന്ന് ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
മഴക്കാലത്ത് പാതയോരത്തെ മരങ്ങള്‍വീണും ശക്തമായ മഴവെള്ളപ്പാച്ചിലില്‍ പാറകള്‍വീണും റോഡ് ഗതാഗതം തടസപ്പെടുകയാണ്. ഇതുകാരണം വ്യവസായങ്ങള്‍ക്കാവാശ്യമായ അസംസ്‌കൃത വസ്തുക്കള്‍ കൊണ്ടുവരാന്‍ കഴിയാതെ ജില്ലയില്‍ ചെറുകിട വ്യവസായങ്ങള്‍ തകരുകയാണ്. സീ പോര്‍ട്ട്, റെയില്‍പോര്‍ട്ട്, എയര്‍പോര്‍ട്ട് ഇല്ലാത്ത വയനാടിന്റെ പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏകആശ്രയം ചുരം റോഡാണ്. ഇത് നിലച്ച അവസ്ഥയാണ്. ഇതിന് ശാശ്വത പരിഹാരം മേല്‍പ്പാലം, ഭൂഗര്‍ഭപാത, ഭൂഗര്‍ഭ ട്രെയിന്‍ തുടങ്ങിയ സംവിധാനങ്ങളിലേതെങ്കിലും ഒരുക്കലാണ്. ചുരം റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി അടിക്കടി കോടിക്കണക്കിന് രൂപയാണ് സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ ചെലവഴിക്കുന്നത്.
എന്നിട്ടും ചുരംപാതയുടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാരുകള്‍ അടിയന്തരമായി ഈവിഷയത്തില്‍ ഇടപെടല്‍ ഉണ്ടാവണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാപ്രസിഡന്റ് ജോര്‍ജ് മുണ്ടക്കല്‍ അധ്യക്ഷനായിരുന്നു. ജില്ലാസെക്രട്ടറി എ. ഭാസ്‌ക്കരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ. വി സത്യാന്ദന്‍നായര്‍, ടി.ഡി ജിനന്‍, വി. ഉമ്മര്‍, ടോമി വടക്കുംചേരി, തോമസ് വര്‍ഗീസ്, വിജയന്‍ കുടിലില്‍, മാത്യും തോമസ്, സി.പി പൗലോസ്, വി. നാസര്‍, കെ.പി രാജന്‍, കെ.ജി തങ്കപ്പന്‍, പി. ഉണ്ണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."