അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന്..
വടകര: അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുകരാനെത്തിയ കുഞ്ഞുങ്ങളെ വരവേറ്റ് മദ്‌റസകള്‍. വര്‍ണാഭമായ പരിപാടികളോടെയാണ് നാടെങ്ങുമുള്ള മദ്‌റസകള്‍ പ്രവേശനോത്സവങ്ങള്‍ സംഘടിപ്പിച്ചത്. ഇതിനോടനുബന്ധിച്ച് വിവിധയിടങ്ങളില്‍ മധുരപലഹാര വിതരണവും റാലികളും സംഘടിപ്പിച്ചിരുന്നു.
ഓര്‍ക്കാട്ടേരി ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ സംഘടിപ്പിച്ച പ്രവേശനോത്സവം മദ്‌റസാ മാനേജ്‌മെന്റ് പ്രസിഡന്റ് ഓരാട്ട് ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഓര്‍ക്കാട്ടേരി റെയ്ഞ്ചില്‍ അഞ്ചാം തരത്തിലും ഏഴാം തരത്തിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.
ജന. സെക്രട്ടറി എം.ടി.കെ കുഞ്ഞമ്മദ് അധ്യക്ഷനായി. 'നേരറിവ് നല്ല നാളേക്ക്' എന്ന വിഷയത്തില്‍ എസ്.വൈ.എസ് വടകര മണ്ഡലം സെക്രട്ടറി ഷുഹൈബ് കുന്നത്ത് പ്രമേയ പ്രഭാഷണം നടത്തി. സ്വദര്‍ മുഅല്ലിം ആര്‍. ഉസൈന്‍ മുസ്‌ലിയാര്‍, മദ്രസ സെക്രട്ടറി പി.കെ മുജീബ്, സി.എം റഷീദ് മൗലവി, കരീം, എ.ടി ഉസ്മാന്‍, ഹമീദ് മൗലവി, യൂനുസ് മൗലവി, എം.പി കുഞ്ഞമ്മദ്, മലോല്‍ അമ്മദ്, റിയാസ് കരുവന്റെവിട സംസാരിച്ചു.
കക്കട്ടില്‍: മദ്‌റസാ പ്രസ്ഥാനം സമൂഹത്തിന് എന്നും വൈകാട്ടിയാണെന്ന് ബഷീര്‍ ഫൈസി ചീക്കോന്ന്. നബൃത്താംകുണ്ട് തര്‍ബിയ്യത്തുസിബിയാന്‍ മദ്‌റസാ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ അബ്ദുല്‍ റഷീദ് ബാഖവി അധ്യക്ഷനായി. സമസ്ത പെതുപരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ചവര്‍ക്ക് എസ്.കെ.എസ്.എസ്.എഫ് ഏര്‍പ്പെടുത്തിയ ഉപഹാരം മഹല്ല് പ്രസിഡന്റ് കുഞ്ഞമ്മത് ഹാജി നല്‍കി. സലീം ഫൈസി, കുഞ്ഞമ്മത് ഫൈസി, മുഹമ്മദ് മുസ്‌ലിയാര്‍, ജലീല്‍ മുസ്‌ലിയാര്‍ സംബന്ധിച്ചു.
വള്ളിയാട്: ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ സംഘടിപ്പിച്ച പ്രവേശനോത്സവത്തിന് മഹല്ല് പ്രസിഡന്റ് പി. മൂസ ഹാജി, സെക്രട്ടറി മൊയ്തു മാസ്റ്റര്‍, സ്വദര്‍ മുഅല്ലിം എം.ടി സൈദലവി വഹബി, മൊയ്തീന്‍ മാസ്റ്റര്‍, മൊയ്തു മുസ്‌ലിയാര്‍, ഷൗക്കത്ത് അടുവാട്ടില്‍, ബഷീര്‍, മൂസ മാസ്റ്റര്‍, സുലൈമാന്‍, നിസാര്‍, മുഹമ്മദ് സംബന്ധിച്ചു.
കുറ്റ്യാടി: കുളങ്ങരത്താഴ ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ ഇസ്മാഈല്‍ ദാരിമി ഉദ്ഘാടനം ചെയ്തു. എം.ഇ മുഹമ്മദ് അധ്യക്ഷനായി. ഇ. അബ്ദുല്‍ അസീസ് മാസ്റ്റര്‍, പി.കെ കുഞ്ഞമ്മദ് മാസ്റ്റര്‍, പി.കെ റിയാസ് സംബന്ധിച്ചു.
കുറ്റ്യാടി: ദേവര്‍കോവില്‍ നൂറുല്‍ ഇസ്‌ലാം മദ്‌റസയില്‍ സംഘടിപ്പിച്ച പ്രവേശനോത്സവം സ്വദര്‍ മുഅല്ലിം സാബിര്‍ ബാഖവി ഉദ്ഘാടനം ചെയ്തു. കുഞ്ഞാലി മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. മഹല്ല് സെക്രട്ടറി ടി.എം ബഷീര്‍ അധ്യക്ഷനായി. ടി.എച്ച് അഹമ്മദ് മാസ്റ്റര്‍, ടി.വി.കെ അലവി മൗലവി, എം.കെ കുഞ്ഞമ്മദ് മാസ്റ്റര്‍, അജ്മല്‍ അശ്അരി, ഒ.വി ഹമീദ്, ഒ.പി കുഞ്ഞബ്ദുല്ല, എന്‍.കെ നസീര്‍, സുഹൈല്‍ മന്നാനി, മുഹമ്മദ് സഅദി, റഫീഖ് മൗലവി സംസാരിച്ചു.
വടകര: കുരിക്കിലാട് ദാറുസ്സലാം സെക്കന്‍ഡറി മദ്‌റസയിലെ പ്രവേശനോത്സവം പ്രസിഡന്റ് പി.കെ ഇബ്‌റാഹിം ഹാജി ഉദ്ഘാടനം ചെയ്തു. സ്വദര്‍ മുഅല്ലിം അബ്ദുസ്സലാം മദനി അധ്യക്ഷനായി. അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, എം.കെ ജാസിം, കെ. മുഹമ്മദ് മാസ്റ്റര്‍ സംസാരിച്ചു.
വാണിമേല്‍: ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ സംഘടിപ്പിച്ച പ്രവേശനോത്സവം എസ്.വൈ.എസ് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ടി.പി.സി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് പി.പി ഹാഷിം ഹാജി അധ്യക്ഷനായി. കോടിയൂറ ഖാസി ഉസ്മാന്‍ ദാരിമി അരീക്കോട് പ്ലസ് ടു ബാച്ചിന്റെ പ്രഖ്യാപനം നിര്‍വഹിച്ചു.
മദ്‌റസ ജനറല്‍ സെക്രട്ടറി എന്‍.പി റഷീദ് മാസ്റ്റര്‍ അനുമോദന പ്രഭാഷണം നടത്തി. ഭാരവാഹികളായ വി.കെ കുഞ്ഞബ്ദുല്ല മുന്‍ഷി, ഇ. അഹമ്മദ് ഹാജി, എം.കെ സലാം, മേപ്പാറ കുട്ട്യാലി ഹാജി, പി.കെ ഹസ്സന്‍, മുഹമ്മദ് വാഫി സംബന്ധിച്ചു. ജോ. സെക്രട്ടറി വി. അസീസ് മാസ്റ്റര്‍ സ്വാഗതവും അമീര്‍ വാഫി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."