HOME
DETAILS

ഏറ്റുമാനൂരില്‍ നഗരസഭയുടെ ഷോപ്പിങ് കോംപ്ലക്‌സ് വരുന്നു

  
backup
June 24 2018 | 08:06 AM

%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae%e0%b4%be%e0%b4%a8%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%af%e0%b5%81%e0%b4%9f

 



ഏറ്റുമാനൂര്‍: മള്‍ട്ടിപ്ലക്‌സ് തിയറ്ററുകള്‍ ഉള്‍പ്പെടെയുള്ള ഷോപ്പിങ് കോംപ്ലക്‌സിന്റെ നിര്‍മാണത്തിന് ടെന്‍ഡര്‍ നടപടികള്‍ ധൃതഗതിയിലാക്കാന്‍ ഏറ്റുമാനൂര്‍ നഗരസഭാ തീരുമാനം. എന്നാല്‍ ഷോപ്പിങ് കോംപ്ലക്‌സ് വരുന്നതിനോട് വിയോജിപ്പിലാണ് ഇവിടെയുള്ള കച്ചവടക്കാര്‍. കെട്ടിട നിര്‍മാണത്തിന് സ്വകാര്യവ്യക്തികളില്‍ നിന്നും ഏറ്റെടുക്കുന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന വ്യാപാര സ്ഥാപന ഉടമകളുടെ യോഗം കഴിഞ്ഞ ദിവസം നഗരസഭാ ആസ്ഥാനത്ത് വിളിച്ചിരുന്നു. നിലവില്‍ കടകള്‍ സ്ഥിതിചെയ്യുന്ന അത്രയും തന്നെ വിസ്തൃതിയില്‍ പുതിയ ഷോപ്പിങ് കോംപ്ലക്‌സില്‍ കടമുറികള്‍ നല്‍കാമെന്ന് ഉറപ്പ് നല്‍കിയാല്‍ തങ്ങള്‍ സ്ഥലം വിട്ടുനല്‍കാമെന്നായിരുന്നു വ്യാപാരികളുടെ പക്ഷം. എന്നാല്‍ ഇവര്‍ കരമടയ്ക്കുന്ന സ്ഥലത്തിന് ആനുപാതികമായ അളവില്‍ കടമുറികള്‍ പുതിയ കെട്ടിടത്തില്‍ നല്‍കാനായിരുന്നു കൗണ്‍സില്‍ തീരുമാനിച്ചത്. നഗരസഭാ അധികൃതര്‍ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ വ്യാപാരികള്‍ തങ്ങള്‍ക്ക് ഒന്നുകൂടി ആലോചിക്കണം എന്ന നിലപാടെടുക്കുകയായിരുന്നു. നിലവിലുള്ള വ്യാപാരസ്ഥാപനങ്ങളുടെ നല്ലൊരു പങ്കും നഗരസഭയുടെ സ്ഥലത്താണെന്നാണ് അധികൃതരുടെ വാദം. ഇത് നേരത്തെ അളന്നുവെങ്കിലും സ്ഥലം ഏറ്റെടുക്കാനായിരുന്നില്ല. കെട്ടിടങ്ങള്‍ വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് തങ്ങളുടെ ആവശ്യം രേഖാമൂലം എഴുതിനല്‍കാമെന്ന് പറഞ്ഞാണ് യോഗത്തില്‍ നിന്നും വ്യാപാരികള്‍ പിരിഞ്ഞത്. ഇവര്‍ നല്‍കുന്ന കത്ത് അടുത്ത കൗണ്‍സിലില്‍ ചര്‍ച്ച ചെയ്ത് അന്തിമതീരുമാനമെടുക്കും. കൂടുതല്‍ വിസ്തൃതി ആവശ്യമുള്ളവര്‍ക്ക് നഗരസഭ നിശ്ചയിക്കുന്ന സെക്യൂരിറ്റിയും വാടകയും ഈടാക്കി കടമുറികള്‍ വിട്ടുകൊടുക്കും. എം.സി റോഡിനും ചിറക്കുളത്തിനും ഇടയില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിലേക്ക് കയറുന്ന വഴി കൂടി ചേര്‍ത്താണ് പുതിയ കെട്ടിടം പണിയുന്നത്. നിലവിലുള്ള കെട്ടിടങ്ങള്‍ ഏറ്റെടുത്താല്‍ മാത്രമേ നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്‌സ് എം.സി റോഡിനഭിമുഖമായി നിര്‍മിക്കാനാകൂ.
വ്യാപാരികള്‍ സ്ഥലം വിട്ടുനല്‍കിയില്ലെങ്കില്‍ പുതിയ കെട്ടിടത്തിന്റെ പ്രൗഡി നഷ്ടപ്പെടുമെന്ന് മാത്രമല്ല പ്രവേശനവും കാര്‍ പാര്‍ക്കിങുമുള്‍പ്പടെ ക്ലേശകരമാകും. വ്യാപാരികളില്‍ പലരും നഗരസഭയുടെ സ്ഥലം കൂടി കൈയേറിയാണ് നിലവില്‍ കെട്ടിടങ്ങള്‍ പണിതിരിക്കുന്നതെന്നാണ് വിവരം. ജൂണ്‍ മുപ്പതിന് ചേരുന്ന കെ.യു.ആര്‍.ഡി.എഫ്.സി ഡയറക്ടര്‍ ബോര്‍ഡ് യോഗം പതിനഞ്ച് കോടി രൂപ വായ്പാനുമതി നല്‍കുമെന്ന് ഉറപ്പായതോടെയാണ് ടെന്‍ഡര്‍ നടപടികളിലേക്ക് നഗരസഭ കടക്കുന്നത്. 27 കോടിയുടെ സാങ്കേതികാനുമതിയാണ് കെട്ടിട സമുച്ചയത്തിന് ലഭിച്ചത്. എന്നാല്‍ 15 കോടി കെ.യു.ആര്‍.ഡി.എഫ്.സി വായ്പയും പത്ത് കോടി രൂപ വ്യാപാരികളില്‍ നിന്നും സുരക്ഷാ നിക്ഷേപമായി ലഭിക്കുന്നതും ചേര്‍ത്ത് 25 കോടിക്ക് പണികള്‍ തീര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്ന് നിലകളിലായി 60000 ചതുരശ്ര അടി വിസ്തൃതിയിലാണ് നിര്‍മാണം. ജൂലൈ ആദ്യവാരം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഓഗസ്തില്‍ തറക്കല്ലിടുവാനാണ് ഉദ്ദേശിക്കുന്നതെന്ന് നഗരസഭാ ചെയര്‍മാന്‍ ചാക്കോ ജോസഫ് പറഞ്ഞു.
രണ്ട് തിയറ്ററുകളാണ് സമുച്ചയത്തില്‍ ഉണ്ടാവുക. കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് മള്‍ട്ടിപ്ലക്‌സ് തീയേറ്റര്‍ പ്രവര്‍ത്തിക്കുക. താഴത്തെ നിലയിലും ഒന്നാം നിലയിലും ഇരുപത്തേഴ് കടകള്‍ പ്രവര്‍ത്തിക്കാനുള്ള സൗകര്യമുണ്ട്. തിയറ്ററുകള്‍ നടത്തുന്നതിന് ചലച്ചിത്രവികസന കോര്‍പ്പറേഷനുമായി ധാരണയില്‍ എത്തിയിരുന്നു. തിയറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ ലൈസന്‍സും മറ്റും കോര്‍പ്പറേഷന്‍ എടുക്കണമെന്നാണ് ധാരണ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  3 months ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  3 months ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  3 months ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  3 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 months ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 months ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago