എം.എസ് സുബ്ബലക്ഷ്മി ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
കൊച്ചി: എം. എസ് സുബ്ബലക്ഷ്മി ഫൗണ്ടേഷനും ശ്രീകൃഷ്ണ നാട്യ സംഗീത അക്കാദമിയും സംയുക്തമായി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എം.എസ് സുബ്ബലക്ഷ്മി പുരസ്‌കാരത്തിന് സംഗീതജ്ഞ ഡോ.ബി അരുന്ധതി അര്‍ഹയായി. സംഗീത രത്‌ന പുരസ്‌കാരത്തിന് കാവാലം ശ്രീകുമാറും യുവ സംഗീത രത്‌ന പുരസ്‌കാരത്തിന് മാളവികയും തിരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്ര പുരസ്‌കാരത്തിന് നടി സീമയും ചലച്ചിത്ര പ്രതിഭാ പുരസ്‌കാരത്തിന് നടന്‍ സിദ്ദീഖും മാധ്യമ പ്രതിഭാ പുരസ്‌കാരത്തിന് മാതൃഭൂമി ന്യൂസ് ചീഫ് ഉണ്ണിബാലകൃഷ്ണനും അര്‍ഹരായി. മാനവസേവാ പുരസ്‌കാരം ഫാ. ഡേവിസ് ചിറമേലിനും സമഗ്ര സംഭാവനാ പുരസ്‌കാരം സൂര്യാകൃഷ്ണമൂര്‍ത്തിക്കും അച്ചീവ്‌മെന്റ് അവാര്‍ഡ് സംവിധായകന്‍ ഭദ്രനും സമ്മാനിക്കുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എം.എസ് സുബ്ബലക്ഷ്മിയുടെ ചിത്രം ആലേഖനം ചെയ്ത ശില്പവും പ്രശസ്തി പത്രവും 25000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ശ്രീകൃഷ്ണ നാട്യസംഗീത അക്കാദമി നാടകാചാര്യന്‍ ഒ.മാധവന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം കലാശാല ബാബുവിനും മുന്‍ എം.എല്‍.എ ആര്‍. പ്രകാശം സ്മാരക പുരസ്‌കാരം കൃഷിവകുപ്പ് ഡയറക്ടര്‍ ഡോ. ബിജുവിനും നല്‍കും. ഫലകവും പ്രശസ്തി പത്രവും 10001 രൂപയും അടങ്ങുന്നതാണ് അവാര്‍ഡുകള്‍. വാര്‍ത്താസമ്മേളനത്തില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ. എസ് കൃഷ്ണകുമാര്‍, സംവിധായകന്‍ ഭദ്രന്‍, അജി വര്‍ക്കല, പി.രവീന്ദ്രന്‍ നായര്‍, ജോഷി ജോര്‍ജ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."