നെഹ്്‌റു കോളജിനെതിരേ നടന്നത് ഗൂഢാലോചന: കൃഷ്ണദാസിന്റെ സഹോദരന്‍
തൃശൂര്‍: ജിഷ്ണുകേസില്‍ നെഹ്‌റുകോളജിനെതിരേ ഗൂഢാലോചന നടന്നുവെന്ന ആരോപണവുമായി മാനേജ്‌മെന്റ്. കൃഷ്ണദാസിന്റെ സഹോദരനും കോളജ് ചെയര്‍മാനുമായ കൃഷ്ണകുമാറാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൃഷ്ണകുമാര്‍ മുഖ്യമന്ത്രിക്കും തൃശൂര്‍ എസ്.പിക്കും പരാതി നല്‍കിയിട്ടുണ്ട്. കേസ് കെട്ടിച്ചമച്ചതാണെന്നും അന്വേഷണത്തില്‍ ബാഹ്യ ഇടപെടലുകളുണ്ടെന്നും പരാതിയില്‍ പറയുന്നു. ഇതേകുറിച്ച് സ്‌പെഷല്‍ ബ്രാഞ്ചിനെകൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ആവശ്യം. നെഹ്‌റു ഗ്രൂപ്പിന്റെ സി.ഇ.ഒയും ട്രസ്റ്റിയുമാണ് കൃഷ്ണകുമാര്‍.
നെഹ്‌റു ഗ്രൂപ്പിനെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ പുറത്തുവരാന്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം. നെഹ്‌റു ഗ്രൂപ്പിനെ തകര്‍ക്കണമെന്ന ഗൂഢലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വന്‍ശക്തികള്‍ ആരെല്ലാമാണെന്നും അവര്‍ക്കുള്ള സാമ്പത്തിക സ്രോതസ് എവിടെ നിന്നാണെന്നും കണ്ടെത്തണം. ജിഷ്ണുവിന്റെ അമ്മാവന്‍ എന്ന് അവകാശപ്പെടുന്ന ശ്രീജിത്തിന് പിന്നില്‍ ആരെല്ലാമാണെന്നും അദ്ദേഹത്തിന്റെ സാമ്പത്തിക സ്രോതസും കണ്ടെത്തണമെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."