ഗുജറാത്ത് നിയമ മന്ത്രിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമ മന്ത്രി ഭൂപേന്ദ്രസിങ് ചുദാസാമയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ ഗുജറാത്ത് ഹൈക്കോടതിയുടെ നടപടി സുപ്രിംകോടതി സ്റ്റേ ചെയ്തു.ജസ്റ്റിസ് എം എം ശാന്തനഗൗഡര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. എതിര് സ്ഥാനാര്‍ത്ഥി അശ്വിന് റാത്തോഡിന്റെ ഹര്‍ജിയിലാണ് ഗുജറാത്ത് ഹൈക്കോടതി ബി.ജെ.പി മുതിര്‍ന്ന നേതാവും മന്ത്രിയുമായ ഭൂപേന്ദ്രസിങ് ചുദാസാമയുടെ 2017ലെ തെരഞ്ഞെടുപ്പ് അസാധുവാക്കിയത്.
മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വേ, എന്‍കെ കൗള്‍ എന്നിവരാണ് ചുദാസാമയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കായ് മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലാണ് വാദിച്ചത്. ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന് വ്യക്തമാക്കി മുതിര്‍ന്ന ബിജെപി നേതാവായ ഭൂപേന്ദ്ര സിംഗ് ചുദസാമയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതായി ഹൈക്കോടതി ഉത്തരവിട്ടത്.ജസ്റ്റിസ് പരേഷ് ഉപാധ്യായ വിധി പ്രസ്താവിച്ചത്.
2017 ല്‍ ധോല്‍ക്ക നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ചുദാസാമ വിജയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂപേന്ദ്രസിനോട് 327 വോട്ടിനാണ് അശ്വിന് റാത്തോഡ് പരാജയപ്പെട്ടത്.അഴിമതിയിലൂടെയാണ് ചുദാസാമ വിജയിച്ചതെന്ന് ആരോപിച്ചാണ് തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ റാത്തോഡ് കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."