HOME
DETAILS

നമ്പിമണ്‍കടവ് തൂക്കുപാലം നവീകരണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും

  
backup
June 24 2018 | 09:06 AM

%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%ae%e0%b4%a3%e0%b5%8d%e2%80%8d%e0%b4%95%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%a4%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%aa%e0%b4%be%e0%b4%b2

 

കൊല്ലം: ജില്ലയിലെ കുളക്കട, പത്തനംതിട്ട ജില്ലയിലെ ഏഴംകുളം ഗ്രാമപഞ്ചാത്തുകളെ ബന്ധിപ്പിക്കുന്ന നമ്പിമണ്‍കടവ് തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണികള്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ആശ്രയിക്കുന്ന പാലം പരിശോധിച്ചു പൊതുമരാമത്ത് നിരത്തുവിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 31ന് കൊല്ലം ജില്ലാ കലക്ടര്‍ കാല്‍നടയാത്ര നിരോധിച്ചിരുന്നു.
സംസ്ഥാന ദുരന്ത പ്രതികരണനിധിയില്‍നിന്നുള്ള ഫണ്ട് വിനിയോഗിച്ച് 2012ലാണു പാലം നിര്‍മിച്ചത്. നിര്‍മാണം നടത്തിയ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനി(കെല്‍)ക്കുതന്നെയാണു നവീകരണച്ചുമതല. കുളക്കട ഗ്രാമപഞ്ചായത്തിന്റെ ആസ്തിയായ പാലത്തിന്റെ നവീകരണത്തിനായി പഞ്ചായത്ത് 6.75 ലക്ഷം രൂപ ചെലവഴിക്കും. ശേഷിക്കുന്ന ആറു ലക്ഷം രൂപ കൊല്ലം ജില്ലാ പഞ്ചായത്ത് വിഹിതമായി ഗ്രാമപഞ്ചായത്തിനു നല്‍കും.
നിലവില്‍ നവീകരണ പ്രവൃത്തിക്കായി കുളക്കട പഞ്ചായത്തിന്റെ വാര്‍ഷികപദ്ധതിയില്‍ നാലുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഈ തുക 6.75 ലക്ഷം രൂപയായി ഉയര്‍ത്തി അടുത്ത ജില്ലാ ആസൂത്രണ സമിതിയോഗത്തില്‍ അംഗീകാരം നല്‍കാനും യോഗത്തില്‍ ധാരണയായി.
പാലത്തിന്റെ കേടുപാട് സംഭവിച്ച കൈവരികളും സ്ലാബുകളും മാറ്റി പുതിയവ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും തുടര്‍ന്നങ്ങോട്ട് എല്ലാ വര്‍ഷവും അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
കൊല്ലം ജില്ലാ പഞ്ചായത്തംഗം ആര്‍. രശ്മി, പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ബി. സതികുമാരി, കൊല്ലം ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജി. കൃഷ്ണകുമാര്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൗദ രാജന്‍, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. സരസ്വതി, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജു രാധാകൃഷ്ണന്‍, കൊല്ലം ജില്ലാ പ്ലാനിങ് ഓഫിസര്‍ പി. ഷാജി, കെല്‍ പ്രതിനിധികള്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago
No Image

പരോളിന്റെ അവസാന ദിനം; കൊലക്കേസ് പ്രതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 months ago
No Image

ഒഴുക്കില്‍പ്പെട്ട് കുറ്റ്യാടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന്‍; സെന്തില്‍ ബാലാജിയും വീണ്ടും മന്ത്രിസഭയില്‍

National
  •  2 months ago